കക്കൂസില്‍ അധികസമയം ഇരുന്നതിന് തല്ലിക്കൊന്നു!

മുംബൈ| WEBDUNIA|
PRO
ഇന്ത്യയിലെ ചേരികളുടെ നാടെന്ന് അറിയപ്പെടുന്ന മുംബൈയില്‍ കക്കൂസില്‍ അധികസമയം ഇരുന്നതിന്‍റെ പേരില്‍ ഒരാള്‍ക്ക് തന്‍റെ ജീവന്‍ വിലനല്‍കേണ്ടി വന്നു. കക്കൂസില്‍ പോകുന്ന വരിയില്‍ തൊട്ടു പിന്നില്‍ നിന്നിരുന്ന ആളാണ് വൈകിയിറങ്ങിയതിന്‍റെ പേരില്‍ വഴക്കുണ്ടാക്കി ഈ ഇരുപത്തിയാറുകാരനെ ആക്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തലയ്‌ക്ക് അടിയേറ്റ് ബോധരഹിതനായ ആളെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുംബൈയില്‍ ചേരി പ്രദേശങ്ങളില്‍ പൊതു കക്കൂസാണ് സാധാരണ ഉപയോഗിച്ചു വരുന്നത്. പ്രാഥമികാവശ്യം സാധിക്കുന്നതിനായി ദൈര്‍ഘ്യമേറിയ വരിയില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ അതിദയനീയമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :