ഭുവനേശ്വര്‍|
WEBDUNIA|
Last Modified ശനി, 16 ഫെബ്രുവരി 2008 (09:36 IST)
ഒറീസയില്‍ നക്സലൈറ്റുകള്‍ വെള്ളിയാഴ്ച രാത്രി 14 പൊലീസുകാരെ വധിച്ചു. ആക്രമണത്തില്‍ ഒരു സിവിലിയനും കൊല്ലപ്പെട്ടു.
നയാഗ്ര് ജില്ലയിലുള്ള പൊലീസ് സ്റ്റേഷനുകളും പൊലീസ് പരിശീലന സ്കൂളും ആക്രമിച്ചാണ് പൊലീസുകാരെ വധിച്ചത്. ആയുധങ്ങളുമായി ബസിലെത്തിയാണ് നക്സലൈറ്റുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തിനു മുമ്പ് സമീപവാസികളോട് വിളക്കുകള്‍ അണയ്ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമണം അപ്രതീക്ഷിതമായതിനാല്‍ പൊലീസുകാര്‍ക്ക് പ്രതിരോധിക്കുവാന്‍ കഴിഞ്ഞില്ല.
നക്സലൈറ്റുകള്‍ പൊലീസുകാര്‍ക്ക് നേരെ നാലു വര്‍ഷത്തിനിടയില്‍ നടത്തുന്ന ഏറ്റവും കനത്ത രണ്ടാമത്തെ ആക്രമണമാണിത്. 2004 ല്‍ നൂറുകണക്കിന് നക്സലൈറ്റുകള്‍ കോരാപ്പുട്ട് ജില്ലയിലുള്ള അഞ്ചു പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ കനത്ത ആക്രമണം നടത്തിയിരുന്നു.