ഒറീസ: സ്പീക്കര്‍ക്ക് നേരെ കസേരയേറ്

ഭുവനേശ്വര്‍| PRATHAPA CHANDRAN| Last Modified ബുധന്‍, 11 മാര്‍ച്ച് 2009 (11:55 IST)
മുഖ്യമന്ത്രി നവീന്‍ പട്നായിക് വിശ്വാസവോട്ട് തേടാനിരിക്കെ, ഒറീസ നിയമസഭയില്‍ ബഹളം. ഒരു എം‌എല്‍‌എ സ്പീക്കര്‍ക്ക് നേരെ കസേര വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ വീണ്ടും സമ്മേളിക്കും.

ഇതിനിടെ, ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ നവീന്‍ പട്നായിക് സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍, ബിജെഡി സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മൂന്നാം മുന്നണി കണ്‍‌വീനറും ജനതാദള്‍ (എസ്) നേതാവുമായ എച്ച് ഡി ദേവഗൌഡ പറഞ്ഞു.

പട്നായിക് സര്‍ക്കാരിന് ബിജെപി പിന്തുണ പിന്‍‌വലിച്ചതിനെ തുടര്‍ന്നാണ് വിശ്വാസവോട്ടെടുപ്പ് തേടേണ്ട സാഹചര്യം നിലവില്‍ വന്നിരിക്കുന്നത്.

ഒറീസയിലെ 147 അംഗ നിയമസഭയില്‍ 74 അംഗങ്ങളുടെ പിന്തുണയാണ് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം. ബിജെഡിക്ക് ആകെ 61 എം‌എല്‍‌എ മാരാണ് ഉള്ളത്. എന്നാല്‍, കഴിഞ്ഞ ദിവസം ഗവര്‍ണറെ സന്ദര്‍ശിച്ച പട്നായിക് 74 എം‌എല്‍‌എമാരുടെ പിന്തുണ ഉണ്ടെന്ന് അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :