ഒറീസ്സയിലെ തീരദേശ ഗ്രാമമായ ഗന്‍ജമില്‍ ഗ്രാമീണരുടെ സംഘം ആറ് പേരെ ചുട്ടുകൊന്നു. ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കൂട്ടക്കൊല അരങ്ങേറിയത്.
ക്രഷര്‍ യൂണിറ്റില്‍ നിന്നുള്ള ഒരു കല്ല് പതിച്ച് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലവിലുണ്ടായിരുന്നു. കല്ല് വീണ് ക്ഷേത്ര ഭിത്തികള്‍ക്ക് വിള്ളല്‍ വീണിരുന്നു. ക്ഷേത്രത്തിനുണ്ടായ കേടുപാട് നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു എങ്കിലും ക്രഷര്‍ യൂണിറ്റ് ഉടമ ഇക്കാര്യം ചെവിക്കൊണ്ടില്ല.
നാട്ടുകാരുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ക്രഷര്‍ യൂണിറ്റ് ഉടമ ഒരു എട്ടംഗ സംഘത്തെ നിയോഗിച്ചു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനെതിരെ സംഘടിച്ച നാട്ടുകാര്‍ വെള്ളിയാഴ്ച വൈകിട്ട് സംഘത്തിലെ ആറ് പേരെ പിടികൂടി ജീവനോടെ ചുട്ടെരിക്കുകയായിരുന്നു.