ഐക്യം തീവ്രവാദം തകര്‍ത്തു: സോണിയ

ശ്രീനഗര്‍| WEBDUNIA|
പാക് അധിനിവേശ കാശ്മീരും ജമ്മു കാശ്‌മീരും തമ്മില്‍ ആശയവിനിമയം വഴി ഐക്യം മെച്ചപ്പെട്ടതോടെ മേഖലയിലെ തീവ്രവാദം ക്ഷയിച്ചുവെന്ന് ഐക്യപുരോഗമന സഖ്യ ചെയര്‍പേഴ്‌സണ്‍ സോണിയഗാന്ധി തിങ്കളാഴ്‌ച പറഞ്ഞു.

ജമ്മു കാശ്‌മീരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സോണിയ ഇത് പറഞ്ഞത്.

തീവ്രവാദികളുടെ ഭീഷണി നിലനിക്കുന്നതിനിടയിലും ഇരു കാശ്‌മീരിലെയും ജനങ്ങള്‍ക്ക് പരസ്പരം ബന്ധം പുലര്‍ത്തുന്നതിന് വേണ്ടി ശ്രീനഗര്‍- മുഷാറഫാദ്, പൂഞ്ച്- റാവലക്കോട്ട് ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ജനങ്ങളുടെ ആത്മവിശ്വാസത്തിനും ഐക്യത്തിനു മുന്നില്‍ തീവ്രവാദത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല.

എന്തു വില കൊടുത്തും ജനങ്ങള്‍ തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ അണി ചേരണം. സംസ്ഥാനത്തെ അടിസ്ഥാന സൌകര്യങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. ജമ്മു കാശ്‌മീരിലെ കൂട്ടു മന്ത്രിസഭ ഇവയുടെ പുനര്‍നിര്‍മ്മാണം നടത്തി കൊണ്ടിരിക്കുകയാണ്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ജമ്മു കാശ്‌മീരിലെ വനിതകള്‍ മുന്നോട്ടു വരണം. വിദ്യാഭ്യാസം വനിതകള്‍ക്ക് മികച്ച ജീവിതം നല്‍കുന്നു എന്നും സോണിയപറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :