ന്യൂഡല്‍ഹി|
AISWARYA|
Last Updated:
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (12:01 IST)
ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിവിവരം പുറത്തുവന്നപ്പോള്‍ ഏറ്റവും സമ്പന്നമായ ദേശീയ പാർട്ടിയെന്ന വിശേഷണം ബിജെപിക്ക്. 2015-16 കാലത്തെ കണക്കനുസരിച്ച് 894 കോടി രൂപയുടെ ആസ്തിയാണ് ബിജെപിയ്ക്കുള്ളത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ബിജെപിയ്ക്ക് പുറമേ കോൺഗ്രസും തൊട്ടുപുറകേയുണ്ട്. 759 കോടി രൂപയുടെ ആസ്തിയാണ് കോണ്‍ഗ്രസിനുള്ളത്. അതില്‍ കോൺഗ്രസിന് 329 കോടിയുടെ ബാധ്യതയുമുണ്ട്. അതേസമയം ബിജെപിക്ക് 25 കോടിയുടെ ബാധ്യത മാത്രമേയുള്ളൂ. ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കുന്നത്. 2004-05 മുതൽ 2015-16 വരെ വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകള്‍ ചേർത്താണ്
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.