ഏപ്രില്‍ 29 ന് ഇന്ത്യയൊട്ടാകെയുള്ള മുഴുവന്‍ ഹോട്ടലുകളും അടച്ചിടും. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എ സി റസ്റ്റോറന്റിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് 5% സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഇത്.
പൂര്‍ണ്ണമായി എയര്‍ കണ്ടീഷന്‍ ചെയ്തവയ്ക്ക് മാത്രമല്ല, ഭാഗികമായി എയര്‍ കണ്ടീഷന്‍ ചെയ്ത റെസ്റ്റോറന്റുകള്‍ക്കും സര്‍വീസ് ടാക്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ധനമന്ത്രിയെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ല. അധികഭാരം ഉപഭോക്താക്കളുടെ ചുമലിലാണ് വീഴുകയെന്നും ഹോട്ടല്‍ സംഘടനകളുടെ കോര്‍ഡിനേഷന്‍ പറഞ്ഞു.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം അനിശ്ചിത കാലത്തേക്ക് നീട്ടുമെന്നും ഇവര്‍ പറഞ്ഞു.