എ കെ ആന്റണിയുടെ ഭാര്യയുടെ ചിത്രങ്ങള്‍ക്ക് 28 കോടി രൂപ!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി വരച്ച ചിത്രങ്ങള്‍ എയര്‍ അതോറിട്ടി ഓഫ് ഇന്ത്യ(എഎഐ) വാങ്ങിയത് 28 കോടി രൂപയ്ക്കെന്ന് റിപ്പോര്‍ട്ട്. എട്ട് ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ഇത്രയും പണം ചെലവഴിച്ചത് വന്‍ വിവാദമാകുന്നു.

അതേസമയം ചിത്രത്തിന് എത്ര നല്‍കിയെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ എഎഐ തയ്യാറായിട്ടില്ല. എത്ര ലഭിച്ചെന്ന് എലിസബത്ത് ആന്റണിയും വെളിപ്പെടുത്തിയിട്ടില്ല.

നവോത്ഥാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയിലൂടെ നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി, ചിത്രത്തിന് ലഭിച്ച പണം ചെലവഴിക്കുമെന്ന് എലിസബത്ത് ആന്റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :