എല്‍ടിടി‌ഇ നുഴഞ്ഞുകയറ്റം; സൈന്യം ജാഗ്രതയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (15:29 IST)
എല്‍ടിടി‌ഇയുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. തീരസംരക്ഷണ സേനയുടെയും നാവികസേനയുടെയും സേവനവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സൈന്യം വ്യക്തമാക്കി.

ദക്ഷിണ തീരത്ത് ഇതിനായി പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും നിരീക്ഷണം നടത്തുന്നുണ്ടെന്നും ആര്‍മി വൈസ് ചീഫ് ലഫ്. ജനറല്‍ നോബിള്‍ താംബുരാജ് പറഞ്ഞു. ഡല്‍ഹിയില്‍ ഒരു സെമിനാറിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തീരസംരക്ഷണ സേനയുടെയും നേവിയുടെയും പ്രതിരോധരംഗത്തെ ആദ്യ സംയുക്ത സംരംഭമാണിത്.

ലങ്കന്‍ സൈന്യത്തില്‍ നിന്നും ശക്തമായ തിരിച്ചടി നേരിട്ട എല്‍‌ടിടി‌ഇ ഭടന്‍‌മാര്‍ രക്ഷാമാര്‍ഗം ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുവരെ അങ്ങനെയൊരു ശ്രമവും അതിര്‍ത്തിയില്‍ നടന്നതായി റിപ്പോര്‍ട്ടില്ലെന്ന് താം‌ബുരാജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :