ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ എയര്ഷോ ആയ എയ്റോ ഇന്ത്യ 2009 ന് ബാംഗ്ലൂരില്‍ തുടക്കമായി. അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ഷോ യെലഹംകയിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് നടക്കുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്സുമായി കരാറില്‍ ഏര്‍പ്പെട്ട വിവിധ പ്രതിരോധ സേനാ വിഭാഗങ്ങളും വിമാനക്കമ്പനികളും ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
25 രാജ്യങ്ങളില്‍ നിന്നുള്ള 592 കമ്പനികളാണ് ഈ വര്‍ഷത്തെ ഷോയില്‍ പങ്കെടുക്കാനെത്തുന്നത്. ഇതില്‍ 289 എണ്ണം ഇത്യന്‍ കമ്പനികളും 303 എണ്ണം വിദേശ കമ്പനികളുമാണ്. എയ്റോ ഇന്ത്യയുടെ ഏഴാമത് ഷോയാണ് നാളെ തുടങ്ങാനിരിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതാണ് ഈ വര്‍ഷത്തെ പ്രത്യേകത. 66 കമ്പനികളാണ് ഈ വര്‍ഷം പുതുതായി പങ്കെടുക്കുന്നത്.
മുംബൈ ആക്രമണത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളുടെ സാഹചര്യത്തില്‍ പാകിസ്ഥാനെ ഈ വര്‍ഷത്തെ ഷോയില്‍ ക്ഷണിച്ചിട്ടില്ല. അതേസമയം ചൈന ആദ്യമായി ഈ വര്‍ഷത്തെ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ചൈനീസ് എയര്‍ ഫോഴ്സ് ഡെപ്യൂട്ടി ചീഫിന്റെ നേതൃത്വത്തിലുള്ള ഒരു പത്തംഗ സംഘം ബാംഗ്ലൂരിലെത്തിയിട്ടുണ്ട്.
ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും 31 കമ്പനികള്‍ വീതം പങ്കെടുക്കുന്നുണ്ട്. ബ്രിട്ടനില്‍ നിന്ന് 26ഉം റഷ്യയില്‍ നിന്ന് 24ഉം യുഎസില്‍ നിന്ന് 22ഉം കമ്പനികളാണ് ഷോയില്‍ എത്തുന്നത്.
126 യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ 3.5 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കി 700 ഹെലികോപ്റ്ററുകള്‍ വാങ്ങാനും ഇന്ത്യന്‍ സേന ലക്ഷ്യമിടുന്നുണ്ട്. ഇസ്രയേലാണ് ഇന്ത്യയ്ക്ക് കൂടുതല്‍ ആയുധങ്ങല്‍ വില്‍ക്കുന്നത്. അതേസമയം റഷ്യയോട് ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ച സൂപ്പര്‍ സോണിക് ക്രൂസ് മിസൈലിന് ആവശ്യക്കാരെ കണ്ടെത്താനും ഇന്ത്യന്‍ സേന ശ്രമിക്കുന്നുണ്ട്.