എയര്‍പോര്‍ട്ട് ഫീസ് അടച്ചില്ല; മല്യയ്ക്കെതിരേ കേസ്

ബംഗളൂര്‍| WEBDUNIA|
PRO
PRO
എയര്‍പോര്‍ട്ട് ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് കിംഗ്ഫിഷര്‍ എയര്‍ലൈനെതിരെയും ഉടമ വിജയ് മല്യയ്‌ക്കെതിരെയും കേസ്. ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ബിയാല്‍) നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ബംഗളൂരു വിമാനത്താവള പോലീസാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. കഴിഞ്ഞ 21നാണ് ബിയാല്‍ മല്യയ്‌ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയത്.

യൂസര്‍ ഡെവപ്പ്‌മെന്റ് ഫീസ്, പാസഞ്ചര്‍ സര്‍വീസ് ഫീസ് ഇനത്തില്‍ 2008-12 കാലയളവില്‍ പ്രാദേശിക രാജ്യാന്തര യാത്രക്കാരില്‍ നിന്നും ശേഖരിച്ച പണത്തില്‍ നിന്നും ബിയാലിന് നല്‍കേണ്ട തുക നല്‍കിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. 208 കോടി രൂപ ഈയിനത്തില്‍ കിംഗ്ഫിഷര്‍ ബിയാലിന് നല്‍കാനുണ്ട്.

ഐപിസി 406-ാം വകുപ്പ് പ്രകാരം വിശ്വാസലംഘനം, ഐപിസി 418-ാം വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം, ഐപിസി 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ പ്രകാരം നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ബിയാലിന്റെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :