ഉപഹാര്‍: അന്‍സല്‍ സഹോദരന്‍‌മാര്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി| WEBDUNIA|
ഉപഹാര്‍ തിയേറ്റര്‍ തീപിടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ട അന്‍സല്‍ സഹോദരന്‍‌മാര്‍ക്ക് ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. പതിനായിരം രൂപവീതമുള്ള ആള്‍ ജാമ്യത്തിനാണ് അനുമതി.

ഗോപാല്‍ അന്‍‌സലും സുശീല്‍ അന്‍‌സലും ഉപഹാര്‍ തീയേറ്റര്‍ ഉടമകളാണ്. തീപിടുത്ത കേസില്‍ ഇവര്‍ക്ക് സെഷന്‍സ് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി തടവ് കാലാവധി ഒരു വര്‍ഷമായി ചുരുക്കുകയായിരുന്നു.

1997ല്‍ ഡല്‍ഹി ഉപഹാര്‍ തീയേറ്ററില്‍ നടന്ന തീപിടുത്തത്തില്‍ 59 ആളുകള്‍ മരിച്ചിരുന്നു. 2007 നവംബര്‍ 23 നാണ് സെഷന്‍സ് കോടതി ഈ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. അന്‍സല്‍ സഹോദരന്‍‌മാരടക്കം അഞ്ചു പേര്‍ക്കാണ് കോടതി ഈ കേസില്‍ രണ്ട് വര്‍ഷം തടവ് വിധിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :