ന്യൂഡല്‍ഹി|
Joys Joy|
Last Modified ശനി, 14 ഫെബ്രുവരി 2015 (11:38 IST)
ഡല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അരവിന്ദ് കെജ്‌രിവാളിനൊപ്പം ആറുപേര്‍ കൂടിയാണ് സത്യപ്രതിജ്ഞ ചെയ്യുക. കെജ്‌രിവാളിന്റെ ഒപ്പം സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുന്നവര്‍ ഇവരാണ്.
മനിഷ് സിസോദിയ: ഡല്‍ഹിയുടെ ആദ്യ ഉപമുഖ്യമന്ത്രിയായിരിക്കും മനിഷ് സിസോദിയ. മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന മനിഷ് സിസോദിയ ജോലി രാജിവെച്ചാണ് അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രവര്‍ത്തനം ആരംഭിച്ചത്. ആം ആദ്‌മി പാര്‍ട്ടിയുടെ ആദ്യ ഡല്‍ഹി മന്ത്രിസഭയിലും മനിഷ് സിസോദിയ അംഗമായിരുന്നു.
സത്യേന്ദര്‍ ജയിന്‍: ആരോഗ്യമന്ത്രിയായിറട്ട് ആയിരിക്കും സത്യേന്ദ്ര ജയിന്‍ എത്തുക. കഴിഞ്ഞതവണ ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ ആശുപത്രികളില്‍ മന്ത്രി നടത്തിയ മിന്നല്‍ പരിശോധന പലരെയും ഞെട്ടിച്ചിരുന്നു.
ഗോപാല്‍ റായി: മുന്‍ വിദ്യാര്‍ത്ഥി നേതാവ് ആയിരുന്ന ഗോപാല്‍ റായ് ഗതാഗത, തൊഴില്‍ മന്ത്രാലയങ്ങളുടെ ചുമതല ആയിരിക്കും വഹിക്കുക.
സന്ദീപ് കുമാര്‍: സോഫ്‌റ്റ്‌വേര്‍ എഞ്ചിനിയര്‍ ആയ സന്ദീപ് കുമാര്‍ സ്ത്രീ, ശിശുക്ഷേമ മന്ത്രിയായിരിക്കും.
ജിതേന്ദ്ര തോമര്‍: നിയമമന്ത്രി
അസീം അഹ്‌മദ് ഖാന്‍: ഭക്‌ഷ്യമന്ത്രിയായിട്ട് ആയിരിക്കും ആം ആദ്‌മി മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കുക.