പുനെ: മാലേഗാവ് സ്ഫോടനകേസില്‍ കുറ്റാരോപിതനായ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ആയുധ ലൈസന്‍സ് സ്വന്തമാക്കാനായി വ്യാജ രേഖകള്‍ ചമച്ചുവെന്ന കേസില്‍ ജാമ്യം ലഭിച്ചു.
കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ മുംബൈ എ ടി എസ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുരോഹിതിന് കോടതി ജാമ്യമനുവദിച്ചത്.
എന്നാല്‍, ജാമ്യമനുവദിച്ചെങ്കിലും സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പുരോഹിതിന് മോചനമുണ്ടാകില്ല. സ്ഫോടനവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് കേസുകള്‍കൂടി പുരോഹിതിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജാമ്യത്തുകയായി 15000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പുരോഹിത് അനധികൃതമായി ആയുധം കൈവശം വച്ചുവെന്ന് കാണിച്ച് അദ്ദേഹത്തിന്‍റെ സുഹൃത്തായ ഷിറിഷ് ദത്തെ ആണ് എ ടി എസിന് പരാതി നല്‍കിയത്.