ആഷ് ‘ബോളിവുഡ് ബാര്‍ബി’ ?

PTI
ഓമനത്തം തുളുമ്പുന്ന മുഖമുള്ള ബാര്‍ബി ഡോളിനെ കണ്ടിട്ടില്ലേ. ഈ സുന്ദരി പാവക്കുട്ടിക്ക് ലോക സുന്ദരി ഐശ്വര്യ റായിയുടെ മുഖമായാല്‍ വളരെ നന്നായിരിക്കും...അല്ലേ ? മിക്കവാറും ഉടന്‍ തന്നെ ആഷിന്‍റെ മുഖമുള്ള ബാര്‍ബി പാവകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയേക്കും.

ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് ബച്ചന്‍റെ മുഖ സൌന്ദര്യം ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ സഹായിക്കുമെന്നാണ് ബാര്‍ബി കമ്പനിയായ മറ്റേല്‍ കരുതുന്നത്. ഹോളിവുഡ് സിനിമകളായ പിങ്ക് പാന്തര്‍-2, മിസ്ട്രസ് ഓഫ് സ്പൈസസ് തുടങ്ങിയവ ആഷിനെ പാശ്ചാത്യരുടെയും ആരാധനാ പാത്രമാക്കിയതും ഇത്തരത്തില്‍ ചിന്തിക്കാന്‍ മറ്റേലിനെ പ്രേരിപ്പിച്ചിരിക്കും.

ആഷിന്‍റെ പ്രതിനിധികള്‍ മറ്റേലുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ധാരണയിലെത്തിയാല്‍ ബാര്‍ബിക്ക് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ മുഖവും ആഷിന്‍റേതാവും.

ലണ്ടന്‍| PRATHAPA CHANDRAN| Last Modified വ്യാഴം, 26 മാര്‍ച്ച് 2009 (12:36 IST)
അടുത്തിടെ അമ്പതാം പിറന്നാള്‍ ആഘോഷിച്ച ബാര്‍ബിഡോള്‍ പ്രശസ്തരായ ഹോളിവുഡ് സുന്ദരിമാരുടെ മുഖ സാദൃശ്യം കടം വാങ്ങിയിട്ടുണ്ട്. ഇങ്ങനെ ബാര്‍ബിക്ക് സൌന്ദര്യം കടം നല്‍കിയ ബിയോണ്‍സ് നോവെല്‍‌സ്, ഡയാന റോസ്, എലിസബത്ത് ടെയ്‌ലര്‍ തുടങ്ങിയവരുടെ പട്ടികയിലേക്കാവും ആഷ് എന്ന സൌന്ദര്യ ധാമവും എത്തിപ്പെടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :