ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; താന്‍ ഒളിച്ചോടിയിട്ടില്ലെന്ന് പത്രപരസ്യം നല്‍കി സായി ഞെട്ടിച്ചു

സൂററ്റ്‌| WEBDUNIA| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2013 (11:06 IST)
PRO
പീഡനക്കേസിലെ പ്രതിയായ ആശാറാം ബാപ്പുവിന്റെ മകനെതിരേ പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ ഇറക്കിയപ്പോള്‍, താന്‍ നിരപരാധിയാണെന്നും ഒളിച്ചോടുകയില്ലെന്നും നാരായണ്‍ സായി പത്രപ്പരസ്യം നല്‍കി.

താന്‍ നിരപരാധിയാണെന്നും ഒളിച്ചോടുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി പ്രാദേശിക പത്രങ്ങളില്‍ പരസ്യം നല്‍കിയത്‌.

ലൈംഗികമായി പീഡനത്തില്‍ പങ്കുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ്‌ ലുക്ക്‌ ഔട്ട്‌നോട്ടീസ്‌ പുറപ്പെടുവിച്ചത്‌. കേസില്‍ ആശാറാം ബാപ്പുവും പ്രതിയാണ്‌. അഭിഭാഷകന്‍ ഗൗതം ദേശായിയുടെ സഹായത്തോടെയാണ്‌ പരസ്യം നല്‍കിയത്‌.

സൂററ്റ്‌ ആശ്രമത്തിലെ താമസത്തിനിടയ്‌ക്ക്‌ 2002 മുതല്‍ 2005വരെ നാരായണ്‍ സായി പീഡിപ്പിച്ചെന്നാണ്‌ പരാതി നല്‍കിയ സഹോദരിമാരില്‍ ഒരാള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്‌.

അഹമ്മദാബാദിലെ ആശ്രമത്തില്‍വച്ച്‌ 1997-2006 കാലയളവില്‍ നിരവധി തവണ പീഡിപ്പിച്ചതായി സഹോദരിമാരില്‍ മൂത്തയാളും പരാതി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :