ആന്ധ്ര വിഭജനം; തെലങ്കാന രൂപീകരണത്തിന് രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആന്ധ്ര വിഭജിച്ച് തെലങ്കാനാ സംസ്ഥാനം രൂപവത്കരിക്കാനായി 12-നും 13-നും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളുമായും മന്ത്രിതല സമിതി പ്രത്യേകം ചര്‍ച്ച നടത്തും.

ഇവരെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിഭജനത്തെ എതിര്‍ക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ സീമാന്ധ്രാ പ്രദേശത്ത് നിന്നുള്ള മന്ത്രിമാരുമായി 18-ന് സമിതി ചര്‍ച്ച നടത്തും.

വിഭജനത്തിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തും. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ സംസ്ഥാനം രൂപവത്കരിക്കുന്നതിന്റെ നടപടികള്‍ തീരുമാനിക്കാനുള്ള കേന്ദ്ര മന്ത്രിതല സമിതി വ്യാഴാഴ്ച യോഗം ചേര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :