അമ്മ റിട്ടേണ്‍സ്; തമിഴ്‌മക്കള്‍ ആഹ്ലാദത്തില്‍

ചെന്നൈ| JOYS JOY| Last Updated: തിങ്കള്‍, 11 മെയ് 2015 (11:23 IST)
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയായി കര്‍ണാടക ഹൈക്കോടതി പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടിലെങ്ങും ആഹ്ലാദപ്രകടനം. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തുമാണ് തമിഴ്മക്കള്‍ അമ്മയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നത്.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ചത്. ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് അനുവദിച്ചു നല്കിയത്. ഇതോടെ കുറ്റവിമുക്തയായ ജയലളിതയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയും.

ജയലളിതയെ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഒ പനീര്‍ ശെല്‍വം ആയിരുന്നു തമിഴ്നാട് മുഖ്യമന്ത്രി. പക്ഷേ, നിയമസഭയില്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഇരുന്ന സ്ഥലത്ത് ഇരിക്കാന്‍ പോലും പനീര്‍ ശെല്‍വം തയ്യാറായിരുന്നില്ല.

19 വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം കഴിഞ്ഞവര്‍ഷം സെപ്‌തംബര്‍ 27നായിരുന്നു ജയലളിത, തോഴി ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹ നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റുള്ളവര്‍ക്കു പത്തു കോടി രൂപ വീതവും പിഴയും വിധിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :