AISWARYA|
Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2017 (17:11 IST)
വിവാഹമോചന ഹര്‍ജിയില്‍ മകനെതിരെ അമ്മ മൊഴി നല്‍കിയപ്പോള്‍ ഭാര്യയ്ക് ജീവനാംശമായി ലഭിച്ചത് നാലു കോടി രൂപ. അന്തരിച്ച മുന്‍ കര്‍ണാടക മന്ത്രി എസ്‌ആര്‍ കശപ്പനാവറിന്റെ മകന്‍ ദേവാനന്ദ് ശിവശങ്കരപ്പ കശപ്പനാവറിനാണ് കുടുംബകോടതിയുടെ ഈ നിര്‍ദേശം.
ശിവശങ്കരപ്പയും ഭാര്യയും തമ്മിലുള്ള വിവാഹമോചന ഹര്‍ജിയില്‍ തീര്‍പ്പ് കല്പിച്ചാണ് കോടതിയുടെ വിധി. അറുപത് ദിവസത്തിനുള്ളില്‍ ഭാര്യയ്ക്ക് ജീവനാംശമായി നാല് കോടി രൂപ നല്‍കണം. കേസില്‍ ശിവശങ്കരപ്പയുടെ അമ്മ പിന്തുണയ്ക്കുകയായിരുന്നു.
ദാമ്പത്യ ജീവിതത്തില്‍ പൊരുത്തകേടുകള്‍ വന്നതോടെയാണ് 2012 ഫെബ്രുവരി 12 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നും ജീവനാംശമായി 4.85 കോടി രൂപ നല്‍കണമെന്നും ആവശ്യെപ്പെട്ട് ശിവശങ്കരപ്പയുടെ ഭാര്യ കുടുംബ കോടതിയെ സമീപിച്ചത്.
തന്റെ മകന് മറ്റൊരു ഭാര്യ ഉണ്ടെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും ശിവശങ്കരപ്പയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഒരു ബന്ധം നിലനില്‍ക്കേ വീട്ടുകാരെ എതിര്‍ത്താണ് മകന്‍
മറ്റൊരു ബന്ധം തുടര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ഭാര്യയ്ക്ക് ജീവനാംശമായി നാല് കോടി രൂപ നല്‍കണമെന്ന് വിധിച്ചത്.