അമര്‍നാഥ്‌ തീര്‍ഥയാത്ര പുനരാരംഭിക്കും

ജമ്മു| WEBDUNIA| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2013 (18:40 IST)
PRO
അമര്‍നാഥ്‌ തീര്‍ഥയാത്ര പുനരാരംഭിക്കും. പുനരാരംഭിക്കുമെന്നു കശ്മീര്‍ സര്‍ക്കാരാണ് അറിയിച്ചത്. ജമ്മുവിലെ എട്ട് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.

കിഷ്‌ത്വാറിലെ വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഏതാനും ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നതിനാല്‍ മൂന്നു ദിവസമായി യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ജമ്മുവിലെ കിഷ്ത്വറില്‍ ഈദ് ദിനത്തിലുണ്ടായ ചെറിയ സംഘര്‍ഷമാണ് പിന്നീട് രജൗറിയിലേക്കും ജമ്മു നഗരത്തിലേക്കും വ്യാപിച്ചത്.

സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 75 കച്ചവടസ്ഥാപനങ്ങളും 35 വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :