കൊല്‍ക്കത്ത|
WEBDUNIA|
Last Modified ബുധന്‍, 18 ഓഗസ്റ്റ് 2010 (17:32 IST)
PTI
ലാല്‍ഗഡില്‍ വച്ച് നടത്തിയ മാവോയിസ്റ്റ് അനുകൂല അഭിപ്രായ പ്രകടനത്തില്‍ ഉറച്ചു നില്ക്കുന്നു എന്ന് മമത ബാനര്‍ജി. ലാല്‍ഗഡ് റാലിയെ കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉയരുന്ന ഏത് ചോദ്യത്തിനും മറുപടി നല്കാന് തയ്യാറാണെന്നും മമത പറഞ്ഞു.
മമത ബാനര്‍ജി ലാല്‍ഗഡില്‍ നടത്തിയ പ്രസംഗത്തില്‍, മാവോയിസ്റ്റ് വക്താവ് ആസാദിനെ ഏറ്റുമുട്ടലില്‍ വധിച്ചതിനെ ‘കൊലപാതകം‘ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് പ്രണാബ് മുഖര്‍ജി മമതയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മമതയെ മധ്യസ്ഥയാക്കിയാല് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമത സ്വന്തം നിലപാട് ന്യായീകരിച്ചത്. ഇതെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചു എന്നും കൂടുതല്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ തന്റെ നിലപാട് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് സമ്മേളനത്തിനു ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കിയ അഭിമുഖത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.