സിഖ് വിരുദ്ധകലാപം: പ്രകടനം നടത്തി

ന്യൂഡല്‍ഹി| WEBDUNIA|
1984 ലെ സിഖ് വിരുദ്ധ കലാപത്തിന് ഇരയായവര്‍ സുപ്രീം കോടതിക്ക് മുമ്പില്‍ ബുധനാഴ്‌ച പ്രതിഷേധപ്രകടനം നടത്തി. കലാപത്തില്‍ അക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ഓള്‍ ഇന്ത്യ സിഖ് കോണ്‍ഫറന്‍സിന്‍റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധപ്രകടനം നടത്തിയത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിനെ തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സുപ്രീം കോടതി സ്വമേധയ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുവാനും സിഖ് കോണ്‍ഫറന്‍സ് തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റലര്‍,എച്ച്‌കെ‌എല്‍ ഭഗത്,സജ്ജന്‍ കുമാര്‍ എന്നിവര്‍ കലാപത്തിന് വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഐക്യപുരോഗമന സഖ്യത്തിന്‍റെ കേന്ദ്രമന്ത്രിയായിരുന്നു ജഗദീഷ് ടൈറ്റലര്‍ സമ്മര്‍ദത്തെ തുടര്‍ന്ന് 2005ല്‍ രാജിവെച്ചിരുന്നു. കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്ന മുന്‍ എം.പി സജ്ഞന്‍ കുമാറിനെ 2002 ല്‍ കുറ്റവിമുക്തനാക്കിയിരുന്നു.

മറ്റൊരു പ്രധാനപ്രതിയായ എച്ച്‌കെ‌എല്‍ ഭഗത് 2005 ല്‍ മരിച്ചു. ഇന്ദിരാഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഭഗത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :