ആരാണ് സ്രഷ്ടാവ്?

WEBDUNIA|
സ്രഷ്ടാവിന്‌ പരിപൂര്‍ണമായ ഗുണവിശേഷണങ്ങള്‍ ഉണ്ട്‌. അവനാണ്‌ ഒന്നാമന്‍. അവന് മുമ്പ് ഒന്നുമില്ല. അവനാണ്‌ അവസാനത്തവന്‍. അവനല്ലാത്ത എല്ലാം അവസാനിക്കും. അവന്‍ ഏറ്റവും ഉന്നതനാണ്‌. അവനെക്കാള്‍ ഉന്നതമായി ഒന്നുമില്ല.

ഏറ്റവും സമീപസ്ഥനാണവന്‍. അവന്റെ എത്തിപ്പെടലിനും അവന്റെ വ്യാപ്തിക്കും അതീതമായി ഒന്നുമില്ല. സാമീപ്യത്തില്‍ ഏറ്റവും ഉന്നതനും അവന്‍ തന്നെയാണ്‌. അവനാണ്‌ എന്നെന്നും ജീവിക്കുന്നവന്‍, അവനിലേക്കാണ്‌ നമ്മുടെയെല്ലാം മടക്കവും. അവിടെയെല്ലാവരും ഏറ്റവും പരിപൂര്‍ണതയിലും നീതിയിലും കൈകാര്യം ചെയ്യപ്പെടും.

ഏതാണ്‌ നന്മ, ഏതാണ്‌ തിന്മ, ശരിയേത്‌, തെറ്റേത്‌ എന്നിവ മനുഷ്യരിലെ നൈസര്‍ഗിക പ്രകൃതി തിരിച്ചറിയുന്നു. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളില്‍ ഏതെങ്കിലും തരംതാഴ്ത്തലിനോട്‌ അത്‌ സമരസപ്പെടുന്നില്ല.

സ്രഷ്ടാവിന്‌ തന്റെ സൃഷ്ടികളായ മനുഷ്യരിലെ ഗുണങ്ങളോട്‌ സാദൃശ്യം പുലര്‍ത്തുന്നതിനോടും രാജിയാവാനാവില്ല. ഭൗതിക പുരോഗതിയാകട്ടെ ഇന്ന്‌ ആത്മീയ ശൂന്യത സൃഷ്ടിച്ചു. ഇത്‌ സ്ങ്കീര്‍ണമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, മനശാസ്ത്രപരമായ പ്രശ്നങ്ങളിലേക്ക്‌ നയിക്കുകയും ചെയ്തു.

പലരുമിന്ന്‌ അവരവരുടെ 'മതങ്ങളില്‍ നിന്ന്‌ ഓടിയൊളിച്ചു'. പലരും അവയുടെ പുനരന്വേഷണത്തിലാണ്‌. വിവിധ മാര്‍ഗങ്ങളിലൂടെ താന്താങ്ങളുടെ ദൈനംദിന ജീവിതത്തിലെ സങ്കീര്‍ണതകളില്‍ നിന്ന്‌ 'രക്ഷപ്പെടാനുള്ള' ശ്രമത്തിലാണ്‍ മറ്റു ചിലര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :