മിലാദ് ഇ ഷെരീഫിന്റെ വെളിച്ചം നയിക്കട്ടെ മിലാദ് ഇ ഷെരീഫിന്റെ വെളിച്ചം നയിക്കട്ടെ
WEBDUNIA|
നാല്പതാം വയസ്സില്‍ പ്രാര്ത്ഥനയ്ക്കിടയില് ലഭിച്ച ചില ദര്‍ശനങ്ങള്‍ നബിയെ ലോകത്തിന്റെ പ്രവാചകനാക്കി മാറ്റുകയായിരുന്നു. ഏതാനും വര്‍ഷം രഹസ്യ പ്രബോധകനായ ശേഷം പരസ്യപ്രബോധനങ്ങള്ക്കിറങ്ങി. മെക്കയില്‍ അതോടെ ശത്രുക്കളുടെ എണ്ണം വര്‍ദ്ധിച്ചു.
622 സെപ്റ്റംബര്‍ 28ന് മെക്കയില്‍ നിന്നും മദീനയിലേക്ക് നബി പാലായനം ചെയ്തു. അന്നു മുതലാണ് ഹിജറാ വര്‍ഷം ആരംഭിക്കുന്നത്.
മദീനയില്‍ ശത്രുക്കളെക്കാളധികം അനുയായികളെ നബിക്ക് ലഭിച്ചു. ഇസ്ളാം വിശ്വാസം നിലനിര്‍ത്തുന്നതിനായി പല യുദ്ധങ്ങളിലും നബിക്ക് പങ്കെടുക്കേണ്ടിവന്നു.
മെക്കയുടെയും മദീനയുടെയും ഇടയിലുള്ള ബദറില്‍ വച്ച് നബിയുടെ അനുയായികളും ഖുറൈഷികളും തമ്മില്‍ നടന്ന യുദ്ധത്തില്‍ മുസ്ളീങ്ങള്‍ ജയിച്ചു. നബിക്ക് കൊല്ലത്തിലൊരിക്കല് മെക്കയില്‍ പോയി ആരാധന നടത്താനുള്ള സൗകര്യം ഇതുമൂലം ലഭിച്ചു.
മെക്കയില്‍ രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ആഭ്യന്തരകലാപം നടന്നപ്പോള്‍ നബിയും വലിയൊരു അനുചരസംഘവും ചേര്‍ന്ന് മെക്ക പിടിച്ചെടുത്തു. അങ്ങനെ മദീനയോടൊപ്പം മെക്കയും നബിയുടെ നിയന്ത്രണത്തിലായി. സിറിയയും അയല്‍ രാജ്യങ്ങളും നബിയെ അംഗീകരിച്ചു.