ഖുര്‍ആനിനെയും ഇസ്ലാമിനെയും പരിശോധിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചവരാവട്ടെ, ഭൂമിയില്‍ മനുഷ്യന്റെ സാന്നിധ്യത്തിന്റെ ഉദ്ദേശങ്ങല്‍ പൂര്‍ത്തിയാക്കാനുള്ള ജീവിതധര്‍മ്മപദ്ധതിയുമായി മുന്നോട്ട് പോകുന്നു.
ഏതെങ്കിലൂം തെറ്റായ ദൈവത്തിന്റെ അടിമത്തത്തിലേക്കെത്തിക്കാനായി മനുഷ്യന് അല്ലാഹുവിനെ ആവശ്യമില്ല. പ്രകൃതി, മയക്കുമരുന്ന്, കാമം, ധനം, ഇതര മനുഷ്യര്‍, അഭിലാഷം, ലൈംഗികത എന്നിവയാണാ കൃത്രിമ ദൈവങ്ങള്‍.
ബുദ്ധിസം, ഹിന്ദുയിസം, സൗരാഷ്ട്രനിസം, രസ്തഫാരിയനിസം എന്നിവഇവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ജീവനുള്ളതോ അല്ലാത്തതോ ആയ സൃഷ്ടികളെ ആരാധിക്കുന്നതിന്റെ രൂപങ്ങളാണ്.
ഇസ്രയേലിലെ 'വര്‍ഗ്ഗദൈവം' എന്ന നിലയിലേക്ക് അല്ലാഹുവിനെ ചുരുക്കി ഒരു ദേശീയത നല്‍കുകയാണ് ജൂതന്മാര് ചെയ്തത്. ഇത്തരം മതങ്ങളെ പിന്‍പറ്റുന്ന എല്ലാ പുരുഷനമാരും സ്ത്രീകളും തങ്ങളുടെ സ്രഷ്ടാവിനെ-അല്ലാഹുവിനെ-ആരാധിക്കുകയെന്ന പ്രകൃതിദത്തമായ പ്രവണതയോടെയാണ് ജനിച്ചിരിക്കുന്നത്. അവരവരുടെ മാതാപിതാക്കളാണ് അവരവരുടെ മതങ്ങളിലേക്കവരെ എത്തിച്ചത്.
തനിക്ക് ചുറ്റുമുള്ള അല്ലാഹുവിന്റെ അടയാളങ്ങളിലേക്കോ, അല്ലെങ്കില്‍ ഖുര്‍ആനിലേക്കൊ ഒരാള്‍ തിരിഞ്ഞാല്‍; അല്ലെങ്കില്‍ അവനില്‍ കുടി കൊള്ളുന്ന അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള തൃഷ്ണയുടെ ഉദ്ദീപനത്തിന് പ്രാരംഭം കുറിച്ചാല്‍ തിരിച്ചു പോക്കിന്റെ സമാരംഭം കുറിക്കുകയായി. അന്തര്‍ദേശീയ ഇസ്ലാമിക വ്യാപനത്തിന്വ് നിദാനം ഇതു തന്നെയാണ്.