ബക്രീദ്

ആഘോഷം ആനന്ദം ഈദ്

WDWD
വിശ്വാസത്തിന്‍റെ കുന്നിന്‍ മുകളില്‍ ഭക്തിയുടെ സാഗരസീമയില്‍ സന്ദേശവുമായി ഉദിച്ചുയരുമ്പോള്‍ മക്കയിലേക്കുള്ള ഉദ്യാനപാതകള്‍ ആത്മാവിലേക്ക് കൂടുതല്‍ അടുത്തു വരുന്നു.

മക്കയിലേക്കുള്ള ഓരോ യാത്രയും മനുഷ്യന്‍റെ അഹംബോധത്തിനുമേലുള്ള വിജയമാകുന്നു. വിവിധ ഗോത്രങ്ങള്‍, വംശങ്ങള്‍, രാജ്യക്കാര്‍ എല്ലാം ഒരേ വേദിയില്‍ ഒത്തുചേരുന്നു. ഏവരും ഏകദൈവത്തിന്‍റെ സമസൃഷ്ടികള്‍ .

മക്കയുടെ ചരിത്രം ഇബ്രാഹിം നബിയുടെ ചരിത്രം കൂടിയാകുന്നു. ഒടുങ്ങാത്ത വേദനകളും പീഡനങ്ങളും സഹിച്ച് ഇബ്രാഹിം നബി നിര്‍മ്മിച്ച വിശുദ്ധ ""കഹ്ബാലയം'' മനുഷ്യര്‍ക്ക് മാര്‍ഗദീപമായി .

WDWD
നികൃഷ്ടവും നിര്‍ദ്ദയങ്ങളുമായ അനേകം പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെയായിരുന്നു അദ്ദേഹം തന്‍റെ ദൗത്യം പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു പരീക്ഷണത്തിന്‍റെ സ്മരണക്കായിട്ടാണ് പിന്നീട് ബക്രീദ് എന്ന് പ്രസിദ്ധമായ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു പോരുന്നത്.

തന്‍റെ ഏകനായ പുത്രനോടുളള സ്നേഹം പോലും ദൈവസമര്‍പ്പണത്തേക്കാള്‍ വലുതല്ല എന്ന് തെളിയിച്ച ഇബ്രാഹിം നബി നിസ്തുല സ്നേഹത്തിന്‍റേയും അനുസരണയുടേയും ഉദാത്തമായ മാതൃകയാണ്.

WEBDUNIA|
വിശുദ്ധിയുടെ അമ്പിളിക്കല


അനശ്വരമായ ഈ ബലിയുടെ സ്മരണ നിലനിര്‍ത്തുവാന്‍ ലോകമെമ്പാടുമുല്ള മുസ്ളിങ്ങള്‍ ബലിപ്പെരുന്നാളായി - ബക്രീദ് ആഘോഷിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :