1. ആത്മീയം
  2. മതം
  3. ഇസ്ലാം
  4. Bakrid Wishes in Malayalam

Bakrid Wishes in Malayalam: ബക്രീദ് ആശംസകൾ മലയാളത്തിൽ

ആത്മസമർപ്പണത്തിന്റെ ഓർമ ആചരിക്കുന്ന ഈ പെരുന്നാൾ ദിനത്തിൽ നമുക്ക് പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ ആശംസകൾ നേരാം (Happy Bakrid)

Bakrid Wishes, Bakrid Wishes in Malayalam, Malayalam Bakrid Wishes, Bakrid Wishes in Malayalam Language, Happy Bakrid, ബക്രീദ് ആശംസകള്‍, ബക്രീദ് ആശംസകള്‍ മലയാളത്തില്‍, മലയാളം ബക്രീദ് ആശംസകള്‍, ബലിപെരുന്നാള്‍ ആശംസകള്‍
Bakrid Wishes in Malayalam: വലിയ പെരുന്നാൾ ചൈതന്യത്തിൽ മുസ്ലിം മതവിശ്വാസികൾ. ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധിയാണ്. സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ പ്രവൃത്തിക്കില്ല.
 
Happy Bakrid: ഈദ് അൽ അദ്ദ എന്നാണ് ഈ പെരുന്നാളിന്റെ യഥാർഥ പേര്. ബക്രീദ് എന്നും വ്യാപകമായി അറിയപ്പെടുന്നു. ആത്മസമർപ്പണത്തിന്റെ ഓർമ ആചരിക്കുന്ന ഈ പെരുന്നാൾ ദിനത്തിൽ നമുക്ക് പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ ആശംസകൾ നേരാം (Happy Bakrid). ഏറ്റവും മികച്ച പത്ത് ആശംസകൾ ഇതാ. ആശംസകൾ ഇവിടെ നിന്ന് കോപ്പി ചെയ്ത് പ്രിയപ്പെട്ടവർക്ക് അയക്കൂ...
 
1. പങ്കുവയ്ക്കലിന്റേയും ആത്മസമർപ്പണത്തിന്റേയും ഓർമയാണ് ഈദ്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ 
 
2. ഏവർക്കും വലിയ പെരുന്നാൾ ആശംസകൾ. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തിൽ ആശംസിക്കുന്നു
 
3. ഈ പെരുന്നാൾ ദിനത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പൽസമൃദ്ധിയും നേരുന്നു. ഏവർക്കും ഈദ് മുബാറക്ക് ! 
 
4. പ്രിയപ്പെട്ടവരെ എന്റെ കരങ്ങൾ കൊണ്ട് ചേർത്തുപിടിക്കാൻ സാധിക്കാത്തപ്പോഴും എന്റെ പ്രാർത്ഥനകൾ കൊണ്ട് ഞാൻ അവരെ ആശ്ലേഷിക്കുന്നു. നിങ്ങൾ എപ്പോഴും സ്‌നേഹത്താൽ ചുറ്റപ്പെടട്ടെ. ഏവർക്കും വലിയ പെരുന്നാൾ ആശംസകൾ.
 
5. എന്നും നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധനവും മാത്രം നിറയട്ടെ. ഈദ് മുബാറക്ക് ! 
 
6. ഏവരിലും സന്തോഷവും സമാധാനവും നിറച്ച് വലിയ പെരുന്നാൾ എത്തി. സന്തോഷവും ആരോഗ്യവും സമ്പത്തും നൽകി നിങ്ങളെ അനുഗ്രഹിക്കാൻ ഞാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കാം. പ്രിയപ്പെട്ടവർക്കൊപ്പം ഈ നല്ല ദിനം ആഘോഷിക്കാൻ സാധിക്കട്ടെ. ഏവർക്കും ബക്രീദ് ആശംസകൾ ! 
 
7. നമ്മുടെ പരിഹാരബലി അള്ളാഹു സ്വീകരിക്കട്ടെ, ആവശ്യക്കാർക്ക് കൈത്താങ്ങാകാൻ ഈ പെരുന്നാൾ ദിനം നമുക്ക് സാധിക്കണം. ഏവർക്കും പെരുന്നാൾ ആശംസകൾ
 
8. അള്ളാഹുവിന്റെ കരുണയും സ്‌നേഹവും എപ്പോഴും നമുക്കൊപ്പം ഉണ്ടാകട്ടെ. ഈദ് മുബാറക്ക് 
 
9. ആത്മസമർപ്പണത്തിന്റെ അനുസ്മരണമായി ഒരു ബലിപെരുന്നാൾ കൂടി. ഏവർക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാൾ ആശംസകൾ നേരുന്നു. 
 
10. എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈദ് മുബാറക്ക് 
About Writer
WEBDUNIA