ജയരാമന്‍റെ അച്ഛന്‍റെ അച്ഛന്‍ വയലിനിസ്റ്റ് വളാഡി രാധാകൃഷ്ണ അയ്യര്‍ രാമനാഥപുര സേതുപതി, കോട്ടെ സ്വാമി തേവരുടെകൊട്ടാരത്തിലെ ആസ്ഥാന വിദ്വാനായിരുന്ന അച്ഛന്‍റെ ജ്യേഷ്ഠന്‍ മധുരൈ കണ്ടസ്വാമി ഭാഗവതര്‍ അക്കാലത്തെ മികച്ച പാട്ടുകാരനായിരുന്നു.
ത്യാഗരാജ സ്വാമികളുടെ നേരിട്ടുള്ള ശിഷ്യനായിരുന്നു ലാല്‍ഗുഡി ജയരാമന്‍റെ പിതൃപിതാമഹന്‍.രാമ അയ്യര്‍ (1807-1867) തന്‍റെ ശിഷ്യന്‍റെ ക്ഷണപ്രകാരം ത്യാഗരാജര്‍ ലാല്‍ഗുഡിയില്‍ വന്നുയെന്നും അവിടത്തെ ദേവതകളായ സപ്തഋഷീശ്വരനെയും പ്രവിദ്ധ ശ്രീമതിയെയും സ്തുതിച്ചാണ് അദ്ദേഹം ലാല്‍ഗുഡി പഞ്ചരത്ന കീര്‍ത്തന പരന്പര ലഭിച്ചതെന്നുമാണ് പറയപ്പെടുന്നത്.
ഈ ത്യാഗരാജബന്ധവും പാരന്പര്യവും മൂലമാവാം , രാമയ്യരുടെ പിന്‍തലമുറക്കാരനായ വയലിനിസ്റ്റ് ലാല്‍ഗുഡിക്കാര്‍ എല്ലാവരും വായ്പ്പാട്ടിനും ശക്തമായ അടിത്തറ പാകാന്‍ പോന്നവരായിരുന്നു.
19 ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് യൂറോപ്യന്‍ സംഗീതോപകരണമായ വയലിന്‍ കര്‍ണാടക സംഗീതത്തിലേക്ക് കൊണ്ടുവന്നത്. തഞ്ചാവൂരിലെ വടിവേലു, ബാലുസ്വാമി ദീക്ഷിതര്‍, സഹോദരന്‍ മുത്തു സ്വാമി ദീക്ഷിതര്‍ എന്നിവര്‍ വയലിനും വയലിന്‍ വാദകര്‍ക്കും മാന്യായ സ്ഥാനം ഉണ്ടാക്കിക്കൊടുത്തു .
ലാല്‍ഗുഡിക്കാരാവട്ടെ ഈ മാറ്റം അതിവേഗം ഉള്‍ക്കൊണ്ട് വയലിന്‍