കര്‍ണാടക സംഗീതത്തില്‍ വയലിന് എന്നു പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക ലാല്‍ഗുഡി ജയരാമനെയാണ്.
വായ്പ്പാട്ടിന്റെ മാതൃകയില്‍ വയലിന് കച്ചേരി നടത്തകയെന്നത് ജയരാമിന്റെ സവിശേഷതയായിരുന്നു. മനുഷ്യ ശബ്ദത്തിന് പകരം വയ്ക്കാവുന്നതാണ് വയലിന്റെ ശബ്ദം എന്ന് അദ്ദേഹം തന്റെ മാസ്മര വാദനം കൊണ്ട് തെളിയിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശാരദ സംഗീത വിദ്യാലയം സ്ഥാപിച്ച വി.ആര്. ഗോപാല അയ്യരുടെ മകനാണ് ലാല്‍ഗുഡി ജയരാമന്. 1930 ല്‍ ജ-നനം. അദ്ദേഹത്തിന് 2007 സെപ്റ്റംബര്‍ 17 ന് 77 തികഞ്ഞു.
1942ല്‍ 12-ാം വയസിലാണ് ലാല്‍ഗുഡി ജയരാമന് കച്ചേരിക്ക് വയലിന് വായിച്ചു തുടങ്ങിയത്. തന്റെ ജന്മസിദ്ധമായ വാസനാ ബലവും കച്ചേരിക്കു വായിക്കുന്നതില്‍ കാണിച്ച അര്‍പ്പണ മനോഭാവവും അന്നത്തെ വലിയ സംഗീതജ്ഞരെയെല്ലാം ജയരാമനിലേക്ക് ആകര്‍ഷിച്ചു.
1958 ആയതോടെ ലാല്‍ഗുഡി ജയരാമന് കൃതഹസ്തനായ വയലിനിസ്റ്റ് ആയി മാറി. വസന്ത രാഗത്തിലെ തില്ലാന വായിച്ച അക്കാലത്ത് ജയരാമന് തന്റെ സവിശേഷ സിദ്ധികള്‍ പുറംലോകത്തെ അറിയിച്ചു.
ചൈന്നൈയിലെ കൃഷ്ണ ഗാനസഭയിലെ ഗോഗുലാഷ്ടമി കാലത്ത് പലവര്‍ഷങ്ങളായി പല പല വര്‍ണ്ണങ്ങളും കൃതികളും തില്ലാനകളും വായിച്ച് അദ്ദേഹം ശ്രദ്ധേയനായി.
പിന്നെ വായ്പ്പാട്ടിന്റെ ഗതിക്കനുസരിച്ച് വായിക്കുകയെന്ന വളരെ ക്ളേശകരമായ സപര്യയുമായി അദ്ദേഹം മുന്നോട്ടു പോയി. കല്പന സ്വരം വയലിനിസ്റ്റാണ് പൂര്‍ണതയും അനന്യതയും നാം തിരിച്ചറിയുക.