1970 കളുടെ അവസാനമാണ് റാഫിയോടൊപ്പം ഒരു ഗാനം പാടാന്‍ എനിക്ക് ക്ഷണം ലഭിച്ചത്. രവീന്ദ്രജയ്ന് ആയിരുന്നു സംഗീത സംവിധായകന്. റിഹേഴ്സല്‍ സമയത്ത് റാഫിയുടെ ഓരോ ചലനവും കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. വര്‍ഷങ്ങളായി ഞാന്‍ ആരാധിച്ചുപോന്ന ഗായകന് തോട്ടുമുന്നിലിരിക്കുമ്പോള് എങ്ങനെ ആഹ്ളാദം അടക്കിവയ്കാനാവും.
റിഹേഴ്സല്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അക്കാര്യം ഞാനറിയുന്നത്. ഗാനത്തില്‍ എനിക്ക് പാടാന്‍ വച്ചിരുന്ന ഗാനം മന്നാഡേയെക്കൊണ്ട് പാടിക്കാന്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചിരിക്കുന്നു. ശബ്ദ സാമ്യം കാരണമാണത്രേ റാഫി സാഹിബിനെയും എന്നെയും ഒരുമിച്ച് പാടിക്കേണ്ടെന്ന് നിശ്ഛയിച്ചത്.
ഒരര്‍ത്ഥത്തില്‍ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. റാഫി സാഹിബിന്റെ ശബ്ദവുമായി സാമ്യമുണ്ടാവുക എന്നതുതന്നെ ആഹ്ളാദദായകമല്ലേ?
റാഫി സാഹിബിന്റെ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവ തെരഞ്ഞെടുക്കുക എളുപ്പമല്ല. പെട്ടെന്ന് ഓര്‍മ്മയില്‍ എത്തുന്ന, ഏറ്റവും ഹൃദ്യമായ പത്തു ഗാനങ്ങള്‍ ഇതാ.