ബിസ്മില്ലാഖാന്‍- ഷെഹനായിയുടെ മാസ്മരികത

WEBDUNIA|
1916 മാര്‍ച്ച് 21ന് ബീഹാറിലെ ദുംഗവോണ്‍ ഗ്രാമത്തില്‍ ആണ് ഉസ്താദ് ജ-നിച്ചത്. ഷെഹനായ് വിദഗ്ദ്ധനായിരുന്ന പൈഖമ്പാറിന്‍റെ മകനായ ഉസ്താദ് , വാരാണസിയിലെ അഹമ്മദ് ഹുസൈന്‍റെ കീഴിലാണ് ഷെഹനായ് വാദനം അഭ്യസിച്ചത്.

അല്‍പം അവഗണനയും ദു:ഖവും നിറഞ്ഞ അവസാന കാലത്ത് അദ്ദേഹത്തിന്‍റെ ഒരു പിറന്നാള്‍ ദിനം കൂടി മാര്‍ച്ച് 21ന് കഴിഞ്ഞതേ ഉള്ളൂ.

ഉസ്താദ് ബെദ് ഗുലാം അലിഖാന്‍ ആയിരുന്നു തുടക്കത്തില്‍ ബിസ്മില്ലാ ഖാനുമായി വേദികള്‍ പങ്കിട്ടിരുന്നത്. സാംസ്കാരിക ഉത്സവ വേദികളിലും കല്യാണ വേദികളിലും ഒരു കാലത്ത് ഇവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

അരങ്ങേറ്റം കഴിഞ്ഞ് വളരെ കുറഞ്ഞ കാലം കൊണ്ട് ഷെഹനായ് സംഗീതത്തില്‍ ജ-നലക്ഷങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വതസിദ്ധമായ ശൈലിയില്‍ സംഗീത വ്യാകരണത്തിന് കോട്ടം തട്ടാതെ ഒരുപാട് ക്ളാസിക്കല്‍ രാഗങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. സംഗീത പ്രേമികളെ സംഗീത ഭക്തന്മാരായാണ് അദ്ദേഹം കാണുന്നത്.

എം.എസ്.സുബ്ബലക്ഷ്മിക്കും നാദസ്വര വിദ്വാന്‍ ടി.എന്‍.രാജ-രത്നം പിള്ളയ്ക്കും മഹദ്സ്ഥാനം കല്‍പ്പിക്കുന്ന ഉസ്താദ് തന്നെ വളരെയധികം സ്വാധീനിച്ചിട്ടുള്ള മഹാനായ സംഗീതജ-്ഞന്‍ അബ്ദുള്‍ കരീമിനെ കുറിച്ച് പലപ്പോഴും വാചാലനാകാറുണ്ട്.

സംഗീതത്തില്‍ വിജ-യം നേടാന്‍ കുറുക്കുവഴികളൊന്നുമില്ലെന്നും കഠിനാദ്ധ്വാനവും ഗുരുവിന്‍റെ കീഴിലുള്ള സാധനയുമാണ് അതിനുള്ള പോംവഴിയെന്നും അദ്ദേഹം പറയാറുണ്ട്.

പാശ്ഛാത്യ സംഗീതവും പോപ്പ് സംഗീതവും ആസ്വദിക്കുന്ന ഇന്നത്തെ തലമുറയോട് ക്ളാസിക്കല്‍ സംഗീതത്തെ കൂടി സ്നേഹിക്കാന്‍ ഉസ്താദ് ഉപദേശിക്കുന്നു. അതുല്യമായ ആനന്ദം അവ പ്രദാനം ചെയ്യും.

അദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ഉസ്താദ് നയ്യാര്‍ ഹുസൈന്‍ ഷഹാനയുമായും ഇളയമകന്‍ നസീം ഹുസൈന്‍ തബല വായിച്ചും കുറേക്കാലം ഉസ്താദിനോടൊപ്പമുണ്ടായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :