പൈതൃകമായി കിട്ടിയ ഇടയ്ക്കവായനാ സിദ്ധിയും കര്‍ണ്ണാടക സംഗീത ജ-്ഞാനവും കാലക്രമത്തില്‍ അദ്ദേഹത്തെ പുതിയൊരു സംഗീത പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടിയും കളിയരങ്ങുകളില്‍ ഇടയ്ക്ക കൊട്ടിയും ഉത്സവമേളങ്ങളില്‍ പങ്കെടുത്തുമായിരുന്നു ഞെരളത്ത് തുടക്കത്തില്‍ ജ-ീവിച്ചുപോന്നത്.
ഞെരളത്തിന്‍റെ പാട്ടിലുള്ള കര്‍ണ്ണാടക സംഗീതത്തിന്‍റെ വശ്യമായ സ്വാധീനം അതിന് വല്ലാത്തൊരു തനിമയും ചാരുതയും നല്‍കി. അങ്ങനെയാണ് അദ്ദേഹത്തിന് പാട്ടിന് ആരാധകരുണ്ടായത്.
അവര്‍ അദ്ദേഹത്തെ സൗഹൃദ സദസ്സുകളിലേക്കും ജ-നമനസ്സുകളിലെ സോപാനങ്ങളിലേക്കും ആനയിച്ചു. ക്ഷേത്ര സോപാനങ്ങളില്‍ നിന്നു വിട്ട് കേരളത്തിലെ ഓരോ ആല്‍ത്തറയും ഓരോ അരങ്ങും സോപാനമാക്കി മാറ്റാന്‍ ഞെരളത്തിനു കഴിഞ്ഞു.
1926 ജ-നുവരി 25 ന് അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്‍റെ വലിയ സോപാനത്തിന് താഴെ ഞെരളത്തിന് കേരളത്തിലെ സഹൃദയര്‍ സ്നേഹാദരങ്ങള്‍ നല്‍കി - എണ്‍പതാം പിറന്നാളിന്. പിന്നെ ഏറെക്കാലം അദ്ദേഹം ജ-ീവിച്ചില്ല.
അമ്പലത്തിനകത്തെ കൊട്ടിപ്പാട്ട് സേവയെ ജ-നകീയമാക്കി ക്ഷേത്രമതിലുകള്‍ക്ക് പുറത്തെത്തിച്ചു എന്നതാണ് ഞെരളത്ത് നടത്തിയ ജ-ീവിത ദൗത്യം. കര്‍ണ്ണാടക സംഗീതത്തിന്‍റെ കലര്‍പ്പുള്ളതുകൊണ്ട് അദ്ദേഹം തനി സോപാനസംഗീതമായിരുന്നോ പാടിയിരുന്നത് എന്നൊരുകൂട്ടം സംഗീതപണ്ഡിതന്മാര്‍ ആശങ്കിക്കുന്നുണ്ട്.
എന്നാല്‍ സോപാന സം ഗീതത്തിനു സ്വകീയമാനം നല്ക്കി ഞെരളത്ത് സ്വന്തം ശൈലി ഉണ്ടാക്കി എന്നു വാഴ്ത്തുന്നതാവും നല്ലത്.
എന്തായാലും പരമ്പരാഗത ക്ഷേത്രകലാവിദ്വാനായ ഒരാള്‍ ജ-നകീയ കലാകാരനാവുന്നതും കലാപരമായ ഇതിഹാസമായി മാറുന്നതും ഞെരളത്തിന്‍റെ ജ-ീവിതത്തിലൂടെ മാത്രം സംഭവിച്ച അത്ഭുതമാണ്