സംഗീത ഐന്ദ്രജാലികനായ എ ടി .ഉമ്മര്‍

എ ടി ഉമ്മര്‍ അന്തരിച്ചിട്ട് ഇന്ന്‌ 7 ഏഴുവര്‍ഷമാവുന്നു

AT Ummar
WDWD
താരതമ്യേന കുറച്ച് സിനിമകള്‍ക്കേ സംഗീതം നല്‍കിയിട്ടുള്ളുവെങ്കിലും എ ടി ഉമ്മര്‍ എന്ന സംഗീത സംവിധായകന്‍ മലയാളത്തില്‍ അനശ്വരനായിരിക്കും. ഏക്കാലത്തും ഓര്‍മ്മിക്കുന്ന, ഹൃദ്യത മാറാത്ത ഓട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത് -2001 ഒക് ടോബര്‍ 18 ന്.

‘വൃശ്ചിക രാത്രിതന്‍ ..‘,‘ ഒരു നിമിഷം തരൂ... ‘,‘നീലജലാശയത്തില്‍ ... ‘,‘മാരിവില്ലു പന്തലിട്ട.....‘,‘ പൊട്ടിക്കരഞ്ഞുകൊണ്ടൊമനേ ...‘,‘വാകപ്പൂ മരം ചൂടും.. ‘ തുടങ്ങി ഒട്ടേറെ മനോഹര ഗാനങള്‍ അദ്ദേഹം അവിസ്മരണീയമാക്കി .

ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും 1985 ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്‍റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.

വൃശ്ചികരാത്രിതന്‍ മണിയറ മുറ്റത്തൊരു ... എന്ന മാധുര്യമൂറുന്ന അനുരാഗത്തിന്‍റെ ഓര്‍മ്മകള്‍ മുറ്റിനില്ക്കുന്ന യുഗ്മഗാനം. പി. ഭാസ്കരന്‍ ആഭിജാത്യം എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും പി. സുശീലയും .

അഭിമാനം എന്ന സിനിമയിലെ പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്‍റെ... എന്ന ഗാനം ശ്രീകുമാരന്‍ തമ്പിയുടെ വിഷാദതൂലികയില്‍ നിന്നും ഊര്‍ന്നുവീണ നൊമ്പരഗാനമാണ്. ഇത് ലളിതമായ ഈണത്തിലൂടെ ഉമ്മര്‍ അതുല്യമാക്കിയിരിക്കുന്നു.

പക്ഷെ ചില ചില്ലറ മോഷണങ്ങളും നടത്തി എന്നത് അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തിന് കളങ്കമായി നില്‍ക്കുന്നു - മികച്ച ഉദാഹരണം അവളുടെ രാവുകളിലെ രാകേന്ദു കിരണങ്ങള്‍ ( ബേണി ഇഗ്നേഷ്യസ് മാത്രമേ ഇതിനേക്കാള്‍ മോശമായി സംഗീതം മോഷ്ടിച്ചിട്ടുള്ളൂ)

എ ടി ഉമ്മര്‍- ജീവിതരേഖ
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :