സ്റ്റൈല്‍മന്നന്‍ രജനി വരുന്നു. വെറും വരവല്ല, പാട്ടും പാടിയാണ് ഇത്തവണവരുന്നത്. കൊച്ചടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് രജനി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പാട്ടുകാരനാകുന്നത്. പാട്ടൊരുക്കുന്നത് സാക്ഷാല്‍ എ ആര്‍ റഹ്മാനാകുമ്പോള്‍ പാട്ടിന് പഞ്ച് ഡയലോഗിനേക്കാള്‍ ജനപ്രീതി ഉണ്ടാകുമെന്ന് ഉറപ്പ്.
കവിയും ഗാനരചയിതാവുമായ വൈരമുത്തു എഴുതിയ പാട്ട് എ ആര്‍ റഹ്മാന്‍ ഈണമിട്ട് സ്റ്റൈല്‍മന്നന്‍ രജനികാന്ത് പാടി റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് വലിയ ഒരു സംഭവമാകുമെന്ന് തന്നെയാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്. മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവ് ധനുഷ് പാടിയ വൈ ദിസ് കൊലവെറി എന്ന പാട്ട് സൂപ്പര്‍ ഹിറ്റായതിന്റെ പശ്ചാത്തലത്തില്‍ ഈ പാട്ടും സൂപ്പര്‍ഹിറ്റാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ബുദ്ധിമാനായ ഒരാളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് പാട്ടിന്റെ ഇതിവൃത്തം. റഹ്മാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്ത് വിനയത്തോടെ നില്‍ക്കുന്ന ആ വലിയ മനുഷ്യന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് വൈരമുത്തു പറഞ്ഞു. രജനിയുടെ ശബ്ദത്തില്‍ തന്റെ പാട്ടുകള്‍ കൂടുതല്‍ ആകര്‍ഷണീയമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജനിയുടെ മകള്‍ സൗന്ദര്യയാണ് കൊച്ചടിയാന്റെ സംവിധായിക.
English Summary: It was such a pleasure watching him(Rajini) record the song. Forgetting the superstar that he is, he was so full of child-like enthusiasm, waiting for instructions- says Viramuthu.