മലയാളത്തില്‍ “പീതാംബരാ ഓ കൃഷ്ണാ.. “ “വാവേ മകനേ.. “ തുടങ്ങിയപാട്ടുകളും ഹിന്ദിയില്‍ രംഭാ ഹോ ..., വന്ദേ .. മാത്രരം തുടങ്ങി ഇരുപതിലേറെ സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അവരുടെ’ എന്റെ കേരളം എത്ര സുന്ദരം..’ എന്ന പാട്ടും ജനപ്രിയമായിഒരുന്നു. ഇംഗ്ലീഷിഷില് ആല്‍ബം ഇറക്കിയ ആദ്യത്തെ ഇന്ത്യന്‍ പോപ്പ് ഗായിക ഉഷ ആയിരുന്നു.
ഏതായാലും, ഇന്ത്യന്‍ പോപ് മ്യൂസിക് ആരാധകരുടെ ഹരമായ ഉഷയ്ക്ക് ഗാനങ്ങളും നൃത്തവും പഴയ ഓര്‍മ്മകള്‍ പുതുക്കുന്ന ദൃശ്യ ശ്രാവ്യ പരിപാടിയുമാണ് കുടുംബാംഗങ്ങള്‍ ഒരുക്കിയിരുന്നത്.ഉഷയുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുകയുണ്ടായി.
അതിഥികള്‍ ഉഷയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. എല്ലാം കഴിഞ്ഞ ശേഷം ഉഷ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിച്ചു. “ കണ്ണിന് കാഴ്ച മങ്ങിയേക്കും. ത്വക്ക് ചുളുങ്ങിയേക്കും, തലമുടി നരച്ചേക്കും. എന്നാല്‍ ഹൃദയം ഇപ്പോഴും വികാരനിര്‍ഭരമായി മിടിച്ചു കൊണ്ടേയിരിക്കുന്നു”.
“സംഗീതത്തില്‍ നിന്നും വേദിയില്‍ പരിപാടി അവതരിപ്പിച്ചും ഞാന്‍ ഒരുപാട് പഠിച്ചു. ജീവിതത്തിലെ നല്ല വശത്തെ എങ്ങനെ സമീപിക്കണമെന്നും ഇവ എന്നെ പഠിപ്പിച്ചു. എങ്ങനെ സന്തോഷം കണ്ടെത്താമെന്നും. ഞാന്‍ ഒരു ശുഭാപ്തി വിശ്വാസിയാണ്” ഉഷ പറഞ്ഞു.
സ്റ്റേജ് ഷോകളും ടെലിവിഷന്‍, സിനിമ, പാട്ട്, നൃത്തം എന്നിവയുമായി ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട് ഉഷ. 18 ഭാഷകളില്‍ അവര്‍ പാടിയിട്ടുണ്ട്. ഗാനങ്ങള്‍ എഴുതുകയും എന്തിനേറെ പറയുന്നു, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അമ്മയായി ‘പോത്തന് വാവ’ എന്ന ചിത്രത്തിലും അവര്‍ തിളങ്ങി.