ഈ ചെറിയ പയ്യന്‍ കണ്ണുകെട്ടി കീബോര്‍ഡ് വായിച്ചത് 7 മണിക്കൂര്‍ !

Key Board, Gokul Varun, R S Varun, A R Rahman, Music, കീബോര്‍ഡ്, ഗോകുല്‍ വരുണ്‍, ചെന്നൈ, കീബോര്‍ഡ്, എ ആര്‍ റഹ്‌മാന്‍, സംഗീതം
ചെന്നൈ| BIJU| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (20:32 IST)
പൊങ്കല്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആര്‍ എസ് ഗോകുല്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി കണ്ണുകെട്ടി കീബോര്‍ഡ് വായിച്ചത് ഏഴുമണിക്കൂര്‍. തുടര്‍ച്ചയായി ഏഴുമണിക്കൂര്‍ നടന്ന ഈ വിസ്മയപ്രകടനം കണ്ട് ആസ്വാദകരുടെ കണ്ണും മനസും നിറഞ്ഞു.

ചെന്നൈയിലെ നങ്കനല്ലൂരിലാണ് ഗോകുലിന്‍റെ ഈ അത്ഭുത സംഗീത പരിപാടി അരങ്ങേറിയത്. നങ്കനല്ലൂരിലെ എ ജി എസ് കോളനിയും എസ് പി ഐ കോളനിയും ചേര്‍ന്നുനടത്തിയ ആഘോഷത്തിലാണ് പ്രധാന പരിപാടിയായി ഗോകുലിന്‍റെ കീബോര്‍ഡ് വായന നടന്നത്.

മണിക്കൂറുകളോളം കീബോര്‍ഡില്‍ സംഗീത വിസ്മയം തീര്‍ത്തതല്ല, അത് കണ്ണുകെട്ടിക്കൊണ്ടാണ് ഗോകുല്‍ വരുണ്‍ സാധ്യമാക്കിയത് എന്നതിലാണ് സവിശേഷത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :