ഭൂമിയുടെ വിസ്തീര്‍ണം അനുസരിച്ച് കര്‍ഷകരെ വേര്‍തിരിക്കുന്നത് ശരിയല്ല, ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും എത്തണം: മദ്രാസ് ഹൈക്കോടതി

കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ചെന്നൈ:| Aiswarya| Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (15:42 IST)
കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കുടിശ്ശികക്കാര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കരുതെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ള കൃഷിക്കാര്‍ക്ക് മാത്രമായിരുന്നു ഇതുവരെ വായ്പയില്‍ ഇളവ് ലഭിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിനോട് വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് തമിഴ് കര്‍ഷകര്‍ ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി.

ഈ കോടതി ഉത്തരവിലൂടെ1980 കോടി രൂപയുടെ അധിക ബാധ്യതയാണ്
സര്‍ക്കാരിന് ഉണ്ടാകുന്നത്. കഴിഞ്ഞ ജൂണില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനായി 5780 കോടിരൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയത്. എന്നാല്‍ അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ള 16.94 ലക്ഷം ചെറുകിട കര്‍ഷകര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചത്.

എന്നാല്‍ ഭൂമിയുടെ വിസ്തീര്‍ണം അനുസരിച്ച് കര്‍ഷകരെ വേര്‍തിരിക്കുന്നത് ശരിയല്ലെന്നും ആനുകൂല്യം എല്ലാവരിലേക്കും എത്തണമെന്നും ജസ്റ്റിസ് എസ്. നാഗമുത്തുവും എം.വി.മുരളീധരനും ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മാര്‍ച്ച് 31, 2016 വരെയെടുത്ത വായ്പകളാണ് എഴുതിത്തള്ളാന്‍ നിര്‍ദേശിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :