അനശ്വരതയിലേക്കുയര്‍ന്ന ഞെരളത്ത്

njeralath
FILEFILE
കലാ സപര്യയൂടെ തുടക്കം

പാലക്കാട് ജ-ില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് ഞെരളത്ത്. നളപുരം എന്ന പേര് ലോപിച്ച് ഞെരളത്ത് ആയതാണെന്നാണ് വിശ്വാസം. മണ്ണാര്‍ക്കട്ടു നിന്നും അലനല്ലൂര്‍ക്ക് പോവുമ്പോള്‍ കോട്ടെക്കാടു നിന്നം തിരിഞ്ഞ് തിരുവിഴാം കുന്നിലേക്കുള്ള വഴിക്കാണ് ഈ ഗ്രാമം.

അവിടെയൊരു ശ്രീരാമ സ്വാമിക്ഷേത്രവുമുണ്ട്.ഈ ക്ഷേത്രത്തിലെ കൊട്ടിപ്പാട്ട് മുടങ്ങതിരിക്കാന്‍ മുത്തശ്ശിമാര്‍ പ്രാര്‍ഥിച്ചിട്ടാണ് രാമപ്പൊതുവാള്‍ ജ-നിച്ചത് എന്നാണ് കേള്‍വി . പക്ഷെ അങ്ങാടിപ്പുറത്തുകാരനായാണ് അദ്ദേഹം ജ-ീവിച്ചത്.

അമ്മാവനായ ഞെരളത്ത് കരുണാകര പൊതുവാളായിരുന്നു രാമ പൊതുവാളിന്‍റെ ഗുരുവും വഴികാട്ടിയും. വള്ളുവനാട്ടിലെ വാദ്യ കുലപതിയായിട്ടായിരുന്നു അക്കാലത്ത് കരുണാകര പൊതുവാള്‍ അറിയപ്പെട്ടിരുന്നത്. ഇടക്ക തായമ്പക സോപാന സം ഗീതം എന്നിവയുടെ സുഖവും ലയവും പൊതുവാളിനേ നല്‍കാനാവൂ എന്നായിരുന്നു വിശ്വാസം.

നല്ലൊരു അഷ്ടപദിപാട്ടുകാരനാവാന്‍ കര്‍ണ്ണാടക സംഗീതം പഠിച്ചേ പറ്റൂ എന്നു വിശ്വസിച്ചതു കൊണ്ടു അദ്ദേഹം മരുമകനെ ചെമ്പേയുടെ ശിഷ്യനാക്കി. തനിമയാര്‍ന്ന കേരളീയ താള -ഈണ പദ്ധതികളുടെ അടിസ്ഥാനങ്ങള്‍ പരിചയിപ്പിച്ച് രമപ്പൊതുവാളെ സോപാന ഗായകനും ഇടക്ക വിദ്വാനു മാക്കിയതും അദ്ദേഹമായിരുന്നു.

ചെമ്പൈയുടെ ശിഷ്യനായിരുന്ന രാമപ്പൊതുവാള്‍, തന്‍റെ പാട്ടിനെ ചെമ്പൈ സംമ്പ്രദായത്തിലുള്ള ഭജ-നം എന്നാണ് പൊതുവാള്‍ വിശേഷിപ്പിച്ചിരുന്നത്. തന്‍റെ എല്ലാ ശ്രേയസ്സിനും കാരണം ഗുരുനാഥനായ ചെമ്പൈയാണെന്നദ്ദേഹം വിശ്വസിച്ചു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :