സ്വന്തം സമര്‍പ്പണം കൊണ്ട് സോപാന സംഗീതമെന്ന ക്ഷേത്രകലയെ ജ-നകീയ അംഗീകാരത്തിന്റെ അത്യുത്തുംഗ പദവിയിലെത്തിച്ച അദ്ദേഹം സായൂജ-്യത്തോടെയാണ് കൊട്ടിപ്പാട്ട് നിര്‍ത്തിപ്പിരിഞ്ഞത്. അത് 1996 ആഗസ്ത് 8 നായിരുന്നു.
ഞെരളത്തിന് പിന്തുടര്ച്ചക്കാരില്ല. അതിനൊരു മുന്‍കാലമോ പിന്‍കാലമോ ഇല്ല. അദ്ദേഹത്തിന്റെ കലാപാരമ്പര്യം തികച്ചും സ്വകീയമാണ്. ആ രംഗത്ത് ഒറ്റയാനായി അദ്ദേഹം നിലകൊള്ളുന്നു.
ഞെരളത്തിന്റെ പാദസ്പര്ശമേല്ക്കാത്ത മണ്ണ് കേരളത്തിലൊരിടത്തും ഉണ്ടാവില്ല. കവി കുഞ്ഞിരാമന് നായരെപ്പോലെ ഞെരളത്തും കേരളം മുഴുവന്‍ സഞ്ചരിച്ചു ; തന്റെ വാദ്യ സംഗീത സപര്യയുടെ കര്‍മ്മഭൂമിയാക്കി. കൊട്ടിപ്പാടി നടന്ന് അദ്ദേഹം കേരളത്തെ തീര്‍ത്ഥാടന ഭൂമിയാക്കി.
മെലിഞ്ഞുണങ്ങിയതെങ്കിലും തേജ-സ്സാര്‍ന്ന മുഖം,ഘനഗംഭീരമായ ശബ്ദം, വരപ്രസാദമുള്ള വിരലുകള്‍ - ഞെരളത്തിന്റെ ഈ രൂപം കേരളീയ സംസ്കാരത്തിന്റെ ചിഹ്നമായി മാറിയിരിക്കുന്നു.