പര്‍വ്വത സൌന്ദര്യത്തിന്‍റെ ഹിമാചല്‍

PROPRO
മഞ്ഞു മൂടിയ മല നിരകളും ശാന്തമായി ഒഴുകുന്ന അരുവികളും ഹരിതാഭമായ താഴ്വാരങ്ങളുമെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് വിസ്മയ ഭൂമിയാണ് ഹിമാചല്‍ പ്രദേശ്. ഉത്തരേന്ത്യയില്‍ ഹിമാലയത്തിന്‍റെ ഭാഗമായി വരുന്ന പ്രദേശമാണ് ഹിമാചല്‍.

പ്രകൃതി നല്‍കിയ സൌന്ദര്യത്തിന് പുറമേ ബ്രിട്ടീഷ് ഭരണത്തിന്‍റെ ശേഷിപ്പുകള്‍ പേറുന്ന നിര്‍മ്മിതികളും ഹിമാചലിന്‍റെ മാറ്റ് കൂട്ടുന്നു. ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി ടൂറിസ്റ്റുകളുടെ സ്വപ്നഭൂമിയാണ് ഹിമാചല്‍ പ്രദേശ്. വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി മധുവിധു ആഘോഷിക്കാനെത്തുന്ന് നവദമ്പതികളുടെ ഇഷ്ടകേന്ദ്രം എന്ന പേരും ഹിമാചല്‍ സ്വന്തമാക്കി കഴിഞ്ഞു.

കിഴക്ക് ചൈനയുമായി അതിരുകള്‍ പങ്കിടുന്ന ഹിമാചല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കാശ്മീര്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. പൂര്‍ണ്ണമായും ഒരു പര്‍വ്വത പ്രദേശമാണ് ഇവിടം. സമുദ്രനിരപ്പില്‍ നിന്ന് 350 മീറ്റര്‍ മുതല്‍ 1,500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഹിമാലയത്തിന്‍റെ മൂന്നു തട്ടുകളിലായാണ് സംസ്ഥാനം വ്യാപിച്ച് കിടക്കുന്നത്. ദൃശ്യമനോഹരമായ സത്‌ലജ് നദിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.

WEBDUNIA|
പ്രകൃതി സൌന്ദര്യത്തിന് പുറമെ തനതായ ശൈലിയില്‍ ആഘോഷിക്കപ്പെടുന്ന നിരവധി ഉത്സവങ്ങളും ഹിമാചലിന്‍റെ പ്രത്യേകതയാണ്.മാര്‍ച്ച് മാസത്തിലെ ശിവരാത്രിയാണ് ഇവിടത്തെ ഏറ്റവും പ്രധാന ഉത്സവം ഇതോട് അനുബന്ധിച്ച് വിവിധ ആരാധാനായങ്ങളിലെ ചൈത് ദുര്‍ഗാഷ്ടമി ആഘോഷങ്ങളും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :