പ്രണബ് മുഖര്‍ജിക്ക് ഗാന്ധികുടുംബം രണ്ട് തവണ പ്രധാനമന്ത്രി പദം നിഷേധിച്ചെന്ന് നരേന്ദ്ര മോഡി

കൊല്‍ക്കത്ത| WEBDUNIA| Last Modified വ്യാഴം, 6 ഫെബ്രുവരി 2014 (10:56 IST)
PRO
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഗാന്ധികുടുംബം രണ്ട് തവണ പ്രധാനമന്ത്രി പദം നിഷേധിച്ചെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി. കൊല്‍ക്കത്തയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോഡിയുടെ പരാമര്‍ശം.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സ്വാഭാകമായും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പ്രണബ് മുഖര്‍ജിക്കായിരുന്നു പ്രധാനമന്ത്രി പദം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജീവ് ഗാന്ധിയാണ് അന്ന് പ്രധാനമന്ത്രിയായത്.

പ്രണബ് അന്ന് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാജ്യത്തിനത് ഗുണം ചെയ്യുമായിരുന്നെന്ന് മോഡി പറഞ്ഞു. എന്നാല്‍ ഗാന്ധി കുടുംബം അതിന് തയ്യാറായില്ല. രാജീവ് ഗന്ധി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രി എന്ന നിലയില്‍ പ്രണബ് മുഖര്‍ജിയ്ക്ക് ഒരു മന്ത്രിസ്ഥാനം പോലും നല്‍കിയില്ലെന്ന് മോഡി ചൂണ്ടിക്കാണിച്ചു.

2004ലും സമാനമായ സംഭവമാണ് ഉണ്ടായത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാന്‍ അന്നും പാര്‍ട്ടി തയ്യാറായില്ല. പകരം മന്‍മോഹന്‍ സിഗിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നെന്ന് മോഡി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :