മോഡി പ്രഭാവം തടയാന്‍ മുലായം രണ്ട് സീറ്റില്‍ മത്സരിക്കും

WEBDUNIA| Last Modified ബുധന്‍, 19 മാര്‍ച്ച് 2014 (11:41 IST)
PRO
ഉത്തര്‍പ്രദേശില്‍ മോഡി പ്രഭാവത്തെ തടയാന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ്ങ് യാദവ് രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നു.

സിറ്റിംഗ് സീറ്റായ മെയിന്‍പുരിക്കു പുറമെ അസംഗഡിലും മുലായം മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് അറിയിച്ചു.

ജനവികാരം കണക്കിലെടുത്ത് മുലായം രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുകയാണെന്നാണ് രാംഗോപാല്‍ യാദവിന്റെ വിശദീകരണം.

മോഡിയുടെ പ്രഭാവത്താല്‍ നഷ്ടമാകുന്ന പിന്നാക്ക വോട്ടുകളുള്ള സമുദായങ്ങളും നിര്‍ണ്ണായക ഘടകമാകുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളിലെ വോട്ട് ചോര്‍ച്ച തടയാനാണ് മുലായംസിങ്ങിന്റെ ശ്രമം.

പിന്നാക്ക സമുദായക്കാരനായ മോദിയെ പ്രധാനമന്ത്രിയാക്കാന്‍ നിങ്ങളും വോട്ടുചെയ്യൂ എന്ന മുദ്രാവാക്യവുമായി ബിജെപി ഉത്തര്‍പ്രദേശില്‍ പ്രചാരണം കൊഴുപ്പിച്ചുകഴിഞ്ഞു.

മുലായം മത്സരിക്കുന്ന അസംഗഡും മോദി മത്സരിക്കുന്ന വാരണാസിയും എകദേശം അടുത്താ‍യാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :