ഉത്തര്‍പ്രദേശിലെ ഫുല്പുരില്‍നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്ണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലെ വിജയം ആവര്‍ത്തിച്ചു.
361 സീറ്റുകള്‍ നേടിക്കൊണ്ടാണ് കോണ്‍ഗ്രസ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 29 സീറ്റുകള്‍ നേടി. ഇന്ത്യയുടെ വികസനകാഴ്ചപ്പാടുകള്‍തന്നെ മാറ്റിയ പഞ്ചവത്സര പദ്ധതികള്‍ക്ക് തുടക്കമായത് ഈ ഭരണകാലത്താണ്.
നേട്ടങ്ങളേക്കാളേറെ വെല്ലുവിളികളും നെഹ്രുവിന് നേരിടേണ്ടിവന്നു പാക്കിസ്ഥാനുമായുളള ബന്ധം വഷളായി. ഇന്ത്യയും ചൈനയും തമ്മിലുള്ള സൌഹൃദത്തിന് ഉലച്ചിലുണ്ടായി. ഇന്തോ-ചൈന അതിര്‍ത്തിയില്‍ 1962 ഒക്ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
ചൈനീസ് സൈന്യത്തിനു മുമ്പില്‍ ഇന്ത്യന്‍ സൈന്യത്തിന് കീഴടങ്ങേണ്ടിവന്നു. നെഹ്റുവിന്‍റെ സര്‍ക്കാര്‍ പ്രതിരോധത്തിന് ആവശ്യമായ ശ്രദ്ധ നല്‍കുന്നില്ലെന്ന ഗൗരവ വിമര്‍ശ്ശനത്തിന് കാരണമായി.
ഇതിനിടെ നെഹ്റുവിന് ആരോഗ്യപ്രശ്നങ്ങള്‍ വഷളായി. 1964 മെയ് 27ന്ഏറ്റവും ദീര്‍ഘദര്‍ശ്ശിയായ പ്രധാനമന്ത്രി അന്തരിച്ചു. ഗുല്‍സാരിലാല്‍ നന്ദ ആക്ടിംഗ് പ്രധാനമന്ത്രിയായി.
കോണ്‍ഗ്രസ് ലാല്‍ബഹാദുര്‍ ശാസ്ത്രിയില്‍ ഭാവി പ്രധാനമന്ത്രിയെ കണ്ടു. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള സമാധാന കരാര്‍ ഒപ്പിടുന്നതിന് സോവിയറ്റ് യൂണിയന്‍റെ ഭാഗമായ താഷ്കണ്ടില്‍ പോയ ശാസ്ത്രി അവിടെ വച്ച് അന്തരിച്ചു.
ഗുല്‍സാരിലാല്‍ നന്ദ വീണ്ടും ആക്ടിംഗ് പ്രധാനമന്ത്രിയായി. കോണ്‍ഗ്രസ് അവസാനം മറ്റൊരു പ്രധാനമന്ത്രിയെ കണ്ടത് ഇന്ദിരാഗാന്ധിയിലാണ്.