ഭീകരരെ സൃഷ്ടിക്കുന്ന നഴ്സറിയായി കേരളം മാറിയെന്ന് നരേന്ദ്ര മോഡി

കാസര്‍കോട്| WEBDUNIA|
PRO
PRO
ഭീകരരെ സൃഷ്ടിക്കുന്ന നഴ്സറിയായി കേരളം മാറിയെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി. കേരളത്തില്‍ യുഡി‌എഫും എല്‍ഡി‌എഫും തമ്മില്‍ അവിശുദ്ധബന്ധമാണെന്നും മോഡി കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷം വീതം ഓരോ മുന്നണിയും മാറിമാറി ഭരിക്കുന്നു. ഓരോ മുന്നണിയും ചെയ്യുന്ന തെറ്റുകള്‍ മറച്ചുവെക്കാനാണ് എതിര്‍മുന്നണി ശ്രമിക്കുന്നത്. സ്ത്രീകള്‍ക്കെതിരേ ഏറ്റവും അതിക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും നരേന്ദ്രമോഡി കുറ്റപ്പെടുത്തി. കാസര്‍കോഡ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനെത്തിയതായിരുന്നു നരേന്ദ്ര മോഡി.

വിനോദസഞ്ചാരം അടക്കം പല മേഖലകളിലും മുന്നേറാന്‍ കഴിയുമായിരുന്നു. പാകിസ്ഥാന്‍ സൈന്യം നമ്മുടെ സൈനികരെ വധിച്ചപ്പോള്‍ ആ നിലപാടിനെ തള്ളിയാണ് ആന്റണി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്. ആന്റണിയുടെ നിലപാട് പാക് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ സൈന്യത്തിന്റെ വേഷം ധരിച്ചെത്തിവരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു ആന്റണിയുടെ നിലപാട്. ഇത് സൈന്യത്തിന്റെ മനോനില തകര്‍ത്തുവെന്നും മോഡി വ്യക്തമാക്കി.

കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇപ്പോള്‍ ഏതു ജയിലിലാണ് കിടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. സംസ്ഥാനത്തിന് പണം നേടി തരുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടി എകെ ആന്റണി അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ഒന്നു ചെയ്യുന്നില്ലെന്നും മോഡി കുറ്റപ്പെടുത്തി.

എന്‍‌ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതങ്ങളും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇവരുടെ പുനരധിവാസം സാധ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മോഡി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :