‘മോഡിനോമിക്സിന്റെ‘ പ്രകാശനം ‘മോഡി‘യില്ലാതെ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 15 ഫെബ്രുവരി 2014 (14:54 IST)
PTI
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ‘മോഡിനോമി‘ക്‌സ് ബുക്ക് പ്രകാശന ചടങ്ങിനെത്തിയില്ല. ഡല്‍ഹിയിലെ ഹാബിറ്ററ്റ് സെന്ററിലാണ് ചടങ്ങ് നടന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഗുജറാത്ത് മോഡല്‍ സാമ്പത്തിലവികസനം വ്യക്തമാക്കുന്ന പുസ്തകം സമീര്‍ കൊച്ചാര്‍ ആണ് എഴുതിയിരിക്കുന്നത്.

ആകസ്മികമായ സാഹചര്യത്തില്‍ പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഗ്രന്ഥാകാരനും പരിപാടിക്കും എല്ലാ ഭാവുകങ്ങളും നേരുന്നതായും മോഡി പിന്നീട് ട്വീറ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :