സ്ത്രീകള്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍

WEBDUNIA| Last Modified ചൊവ്വ, 18 ജനുവരി 2011 (13:59 IST)
ലക്ഷണമൊത്ത പെണ്‍കോന്തനായ സുരേഷ് മരിച്ച് സ്വര്‍ഗ്ഗത്തിലെത്തി.

സ്വര്‍ഗത്തില്‍ വായില്‍ നോക്കി നടന്ന സുരേഷ് ഒരുദിവസം ദൈവത്തെ വഴിയില്‍ വെച്ച് കണ്ട് മുട്ടി. ഭൂമിയിലായിരുന്നപ്പോഴെ തന്‍റെ മനസ്സിനെ അലട്ടിയിരുന്ന ചില സംശയങ്ങള്‍ സുരേഷ് ദൈവത്തോട് ചോദിച്ചു,

“ അങ്ങ് എന്തിനാണ് സ്ത്രീകള്‍ക്ക് ഇത്രയധികം സൌന്ദര്യം നല്‍കിയത്?”

ദൈവം: പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍

ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയ സുരേഷ് അടുത്ത ചോദ്യം ചോദിച്ചു,

“അങ്ങ് സ്ത്രീകള്‍ക്ക് എന്തിനാണ് ഇത്രയും ക്ഷമാശീലം നല്‍കിയത്?”

ദൈവം:കുഞ്ഞുങ്ങളെ പത്ത് മാസം ചുമന്ന് പ്രസവിക്കാന്‍.

ഇതു കൂടി കേട്ടതിന്‍റെ ആനന്ദത്തില്‍ സുരേഷ് തന്‍റെ അവസാനത്തെ സംശയം ചോദിച്ചു,

“ അങ്ങ് സ്ത്രീകള്‍ ഇത്രയും കഴിവുകള്‍ നല്‍കിയിട്ടും അവര്‍ക്ക് ബുദ്ധി മാത്രം നല്‍കാത്തത് എന്ത് കൊണ്ടാണ്”

സഹികെട്ട ദൈവം ദേഷ്യത്തോടെ പറഞ്ഞു,

“നിന്‍റെയൊക്കെ കൂടെ ജീവിക്കാന്‍..!”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :