സ്ത്രീകളുടെ ശ്രദ്ധയ്ക്ക്

WEBDUNIA| Last Modified വെള്ളി, 11 മാര്‍ച്ച് 2011 (16:30 IST)
സ്ത്രീ വിമോചന സംഘടനാ നേതാവായ ഡോള്‍മ അമ്മായി സ്ത്രീ ആയി ജനിച്ച് ജീവിക്കുന്നത് കൊണ്ടുണ്ടാകുന്ന നേട്ടങ്ങള്‍ തന്‍റെ അണികളോട് വിശദീകരിച്ചു,

ഒന്നാമതായി എത് അര്‍ദ്ധരാത്രിയിലും സ്ത്രീകള്‍ കൈകാണിച്ചാല്‍ ഓട്ടോറിക്ഷക്കാര്‍ വണ്ടി നിര്‍ത്തും,

രണ്ടാമതായി നമുക്ക് ആണുങ്ങളുടെ വസ്ത്രങ്ങള്‍ അണിയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേ സമയം ആണുങ്ങള്‍ നമ്മുടെ വസ്ത്രം ധരിച്ചാല്‍ ആളുകള്‍ അവരെ ഭ്രാന്തന്‍മാരെന്ന് വിളിക്കും.

ഇതിലൊക്കെ ഉപരിയായി കേരളത്തിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരെകാള്‍ ആയുര്‍ദൈര്‍ഘ്യം. അതു കൊണ്ട് നമ്മുടെ ഭര്‍ത്താക്കന്മാര്‍ മരിക്കുമ്പോള്‍ അവരുടെ പേരിലുള്ള ഇന്‍ഷ്വറന്‍സ് തുകയെടുത്ത് ഇഷ്ടം പോലെ ചെലവഴിക്കാനുള്ള അവസരവും നമുക്ക് ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :