WEBDUNIA|
Last Modified തിങ്കള്‍, 22 നവംബര്‍ 2010 (15:33 IST)
ശകുന്തളയെ അന്ധമായി പ്രണയിച്ച ജോപ്പന്‍റെ പ്രണയാഭ്യര്‍ഥന ശകുന്തള നിഷേധിച്ചു. കാരണം അന്വേഷിച്ച ജോപ്പനോട് ശകുന്തള പറഞ്ഞു,
“എനിക്ക് നിങ്ങളെ ഇഷ്ടമാണ്. പക്ഷെ ഞങ്ങളുടെ കുടുംബത്തിലെ നിയമങ്ങള്‍ കാരണം എനിക്ക് നിങ്ങളെ വിവാഹം കഴിക്കാന്‍ സാധിക്കില്ല”
ജോപ്പന്‍: എന്ത് നിയമം?
ശകുന്തള: ഞങ്ങളുടെ കുടുംബത്തില്‍ ബന്ധുക്കളെ മാത്രമേ വിവാഹം കഴിക്കാറുള്ളു, എന്‍റെ അമ്മ അച്ഛനെ കല്യാണം കഴിച്ചു, അമ്മായി അമ്മാവനെ കല്യാണം കഴിച്ചു, എന്‍റെ ചേട്ടന്‍ ചേട്ടത്തിയെ കല്യാണം കഴിച്ചു അതു കൊണ്ട് എനിക്ക് നിങ്ങളെ കല്യാണം കഴിക്കാന്‍ പറ്റില്ല.