ലോകകപ്പ് കാണാന്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പുറപ്പെട്ട സുരേഷ് വിമാനത്തിന്റെ മുന്‍വശത്തുള്ള ഫസ്റ്റ്ക്ലാസില്‍ കയറിയിരുന്നു. എന്നാല്‍ സുരേഷിന് എക്കണോമി ക്ലാസ് ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.ഇതു കണ്ട എയര്‍ ഹോസറ്റസ് സുരേഷിനോട് ടിക്കറ്റ് ഉള്ള സീറ്റിലേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രാഷ്ട്രീയ നേതാവായ സുരേഷ് വിട്ടുകൊടുക്കാന്‍ തയാറായില്ല. അല്‍പ്പം ധാര്‍ഷ്ട്യത്തോടെ തന്നെ യുവ നേതാവ് പറഞ്ഞു. ഞാന്‍ മുഖ്യമന്ത്രിയുടെ ആളാണ്. ഞാന്‍ ഈ സീറ്റില്‍ തന്നെ ഇരിക്കും. പല വട്ടം അഭ്യര്‍ത്ഥിച്ചിട്ടും സുരേഷ് കൂട്ടാക്കാന്‍ തയാറാകുന്നില്ല എന്നു കണ്ടതോടെ വിമാന ജോലിക്കാര്‍ പൈലറ്റിനെ വിവരം അറിയിച്ചു.
പൈലറ്റ് സുരേഷിന്‍റെ അടുത്തെത്തി ചെവിയില്‍ രഹസ്യമായി എന്തോ പറഞ്ഞതോടെ സുരേഷ് പെട്ടിയുമെടുത്ത് സ്വന്തം സീറ്റിലേക്ക് പോയി.
ഇതു കണ്ട് അത്ഭുതപെട്ടു പോയ വിമാന ജോലിക്കാര്‍ പൈലറ്റ് സുരേഷിനോട് എന്താണ് പറഞ്ഞതെന്ന് അന്വേഷിച്ചു.
പൈലറ്റ് പറഞ്ഞു “കാര്യമായി ഒന്നുമില്ല ഈ വിമാനത്തിന്‍റെ മുന്‍ ഭാഗം വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകില്ല എന്ന് മാത്രം പറഞ്ഞു.”