ഭൂതം പ്രതിസന്ധിയില്‍!

WEBDUNIA| Last Modified ബുധന്‍, 29 ജൂലൈ 2009 (18:02 IST)
കടല്‍ തീരത്തു നിന്നു കിട്ടിയ ശംഖ്‌ ജോപ്പന്‍ വീട്ടില്‍ കൊണ്ട്‌ വന്ന തുടച്ചപ്പോള്‍ അതില്‍ നിന്നും ഒരു ഭൂതം പ്രത്യക്ഷപ്പെട്ടു.

“മകനേ നീ എന്നെ മോചിപ്പിച്ചിരിക്കുന്നു. നിനക്ക്‌ എന്ത്‌ വരമാണ്‌ വേണ്ടത്‌?”

ജോപ്പന്‍ തന്‍റെ ഏറ്റവും വലിയ ആവശ്യം വെളിപ്പെടുത്തി, “ഭൂതമേ എനിക്ക്‌ അമേരിക്കന്‍ പ്രസിഡന്‍റാകണം”

ഭൂതം ഞെട്ടി, “ജോപ്പാ, അതെനിക്ക്‌ പറ്റുമെന്ന്‌ തോന്നുന്നില്ല, കാരണം നിന്നെ ഇംഗ്ലീഷ്‌ പഠിപ്പിക്കണം, മാത്രമല്ല കോട്ടും സ്യൂട്ടും ഇട്ടാലും നിനക്ക്‌ അമേരിക്കന്‍ പ്രസിഡന്റാകാനുള്ള ലുക്ക്‌ ഇല്ല, വേറെ ഏതെങ്കിലും ആഗ്രഹം പറ”

ജോപ്പന്‍ തന്‍റെ രണ്ടാമത്തെ ആവശ്യം വെളിപ്പെടുത്തി, “എനിക്ക്‌ എല്ലാ സ്ത്രീകളെയും മനസിലാക്കാന്‍ കഴിയണം, അവരെ ചിരിപ്പിക്കാന്‍, അവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ച്‌ കൊടുക്കാന്‍, എന്‍റെ ഭാര്യയെ സന്തോഷിപ്പിക്കാന്‍ എല്ലാം കഴിയണം..”

ഭൂതം ഒരു നിമിഷം ആലോചിച്ചു. എന്നിട്ട്‌ പറഞ്ഞു, “ജോപ്പാ നമുക്ക്‌ പ്രസിഡന്‍റാകാന്‍ ഇംഗ്ലീഷ്‌ പഠിച്ചു തുടങ്ങാം!”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :